Breaking

Saturday, March 23, 2019

കള്ളപ്പണമെന്ന് സൂചന: ജന്‍ധന്‍ അക്കൗണ്ട് നിക്ഷേപത്തില്‍ വന്‍വര്‍ധന

ഹൈദരാബാദ്:പ്രധാനമന്ത്രി ജൻധൻ യോജനയ്ക്കു കീഴിലുള്ള ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപം വൻതോതിൽ വർധിച്ചതായി റിപ്പോർട്ട്. 2018 ഓഗസ്റ്റ് മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ജൻധൻ അക്കൗണ്ടുകളിലെ നിക്ഷേപത്തിൽ പ്രതിമാസം 600-800 കോടി രൂപയെന്ന നിരക്കിലായിരുന്നു വർധന. മുൻമാസത്തെ അപേക്ഷിച്ച് സെപ്റ്റംബറിൽ നിക്ഷേപത്തിൽ 782 കോടിയുടെ വളർച്ചയാണുണ്ടായത്. ഒക്ടോബറിൽ ആകെ നിക്ഷേപത്തിൽ 4,474 കോടി രൂപയുടെ വർധനയുണ്ടായി. അഞ്ചുസംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഇത്. എന്നാൽ, നവംബറോടെ നിക്ഷേപത്തിൽ പെട്ടെന്ന് ഇടിവുണ്ടായി. ഡിസംബർ മുതൽ വീണ്ടും നിക്ഷേപം ഉയർന്നു. പിന്നീടങ്ങോട്ട് നിക്ഷേപത്തിൽ വൻ വർധനയാണുണ്ടാകുന്നത്. തിരഞ്ഞെടുപ്പ് അടുക്കുന്പോഴാണ് നിക്ഷേപത്തിൽ ഇത്തരത്തിൽ വർധനയുണ്ടാകുന്നതെന്നും സ്ഥാനാർഥികളാണ് ഇതിനു പിന്നിലെന്നുമാണ് ബാങ്കുകളുടെ നിഗമനം. 2018 ഡിസംബർ മുതൽ 2019 ജനുവരി വരെ 2,438 കോടി രൂപയാണ് ജൻധൻ അക്കൗണ്ടുകളിൽ വർധിച്ചത്. ഫെബ്രുവരിയിൽ 3,207 കോടി രൂപയുടെയും മാർച്ചിൽ 3,476 കോടി രൂപയുടെയും വർധനയുണ്ടായി. അക്കൗണ്ടുകളുടെ എണ്ണത്തിലും വർധന നിക്ഷേപത്തിനൊപ്പം ജൻധൻ അക്കൗണ്ടുകളുടെ എണ്ണത്തിലും വർധനയുണ്ടായി. 32 കോടി ജൻധൻ അക്കൗണ്ടുകളുണ്ടായിരുന്നത് 35 കോടിയായി വർധിച്ചുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. മാർച്ച് 13 വരെയുള്ള കണക്കുകൾ പ്രകാരമാണിത്. അമ്പരപ്പിക്കുന്ന വർധനയാണിതെന്നും ഇക്കാര്യത്തിൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഒരു പ്രമുഖ പൊതുമേഖലാ ബാങ്കിന്റെ എക്സിക്യുട്ടീവ് ഡയറക്ടർ പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ പ്രതിഫലനം തള്ളിക്കളയാനാവില്ല. ജൻധൻ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് സ്ഥാനാർഥികൾ നേരിട്ടു പണം നിക്ഷേപിക്കുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. Content Highlights:Jan Dhan Bank Accounts


from mathrubhumi.latestnews.rssfeed https://ift.tt/2TTuLvp
via IFTTT