ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ സിആര്‍പിഎഫ് ജവാന് മൂന്ന് സഹപ്രവര്‍ത്തകരെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം നിറയൊഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. വാക്കേറ്റത്തെ തുടര്‍ന്ന് അജിത് കുമാര്‍ എന്ന കോണ്‍സ്റ്റബിള്‍ സഹപ്രവര്‍ത്തകര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടു.
ബുധനാഴ്ച രാത്രി 10 ന് കാഷ്മീരിലെ ഉധംപൂര്‍ സിആര്‍പിഎഫ് ക്യാമ്ബിലായിരുന്നു സംഭവം. ഹെഡ് കോണ്‍സ്റ്റബിള്‍മാരായ രാജസ്ഥാനിലെ ജുന്‍ജുനു സ്വദേശി പൊകാര്‍മല്‍, ഡല്‍ഹി സ്വദേശി യോഗേന്ദ്ര ശര്‍മ, ഹരിയാന രെവാരി സ്വദേശി ഉമേദ് സിംഗ് എന്നിവരാണ് മരിച്ചത്.
സംഭവത്തിനു ശേഷം സ്വയം നിറയൊഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച അജിത് കുമാറിനെ ഗുരുതരപരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
from Anweshanam | The Latest News From India https://ift.tt/2JujUTP
via IFTTT