ലണ്ടന്‍: ബ്രെക്‌സിറ്റ് തീയതി ജൂണ്‍ 30 വരെ നീട്ടണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ യൂറോപ്യന്‍ യൂണിയന് കത്തയച്ചു. യൂറോപ്യന്‍ യൂണിയന്‍ വിടുന്നത് ദീര്‍ഘനാളത്തേക്ക് നീട്ടികൊണ്ടുപോകാനാകില്ലെന്ന് മേ പാര്‍ല്ലമെന്റിനെ അറിയിച്ചു.
വിടുതല്‍ കരാറിന് എംപിമാരുടെ പിന്തുണ നേടാന്‍ കൂടുതല്‍ സമയം വേണമെന്നാവശ്യപ്പെട്ടാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ യുറോപ്യന്‍ യൂണിയന്‍ കൗണ്‍സിലിന് കത്തയച്ചത്. കത്തില്‍ 3 മാസം നീട്ടി നല്‍കണമെന്നാണ് ആവശ്യം. എന്നാല്‍ ജൂണ്‍ 30 ന് അപ്പുറം നീട്ടികൊണ്ടു പോകാനാകില്ലെന്ന് തെരേസ മേ പാര്‍ല്ലമെന്റിന് അറിയിച്ചു.
നിലവിലെ കരാര്‍ പ്രകാരം മാര്‍ച്ച് 29 ന് ആണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടേണ്ടത്. മേ മുന്നോട്ട് വെച്ച 2 കരാറുകളും പാര്‍ലമെന്റ് തള്ളിയതോടെ തീയതി നീട്ടുകയായിരുന്നു.
from Anweshanam | The Latest News From India https://ift.tt/2HGkewi
via IFTTT