ദേശീയ ജഴ്സിയിലേക്ക് സൂപ്പര്‍ താരം ലയണല്‍ മെസി തിരിച്ചെത്തിയ മത്സരത്തിൽ അര്‍ജന്റീനക്ക് ദയനീയ തോല്‍വി. വെനിസ്വലയാണ് അർജൻറീനയെ തോൽപിച്ചത്. 3-1 നായിരുന്നു അർജൻറീനയുടെ തോൽവി.
കളിയുടെ ആറാം മിനുട്ടില്‍ തന്നെ റോണ്ടീണിലൂടെ വെനസ്വല ആദ്യ ഗോള്‍ നേടി. ആദ്യ പകുതിക്ക് മുമ്പ് രണ്ടാം ഗോളും 75 ആം മിനുട്ടില്‍ മൂന്നാം ഗോളും നേടി വെനിസ്വല ആധിപത്യമുറപ്പിച്ചു. രണ്ടാം പകുതിയില്‍ ഹാവിയര്‍ മാര്ടിനസിലൂടെ അര്‍ജന്റീന ഒരു ഗോള്‍ മടക്കി.
സ്പെയ്ൻ തലസ്ഥാനമായ മഡ്രിഡിലാണ് അർജൻറീന- വെനിേസ്വല പോരാട്ടം നടന്നത്. ബാർസലോണക്ക് വേണ്ടി മിന്നും ഫോമിലുള്ള ലയണൽ മെസ്സി ദേശീയ ജേഴ്സിയിലെത്തിയപ്പോൾ വീണ്ടും കളിമറന്നു എന്ന വിമർശനങ്ങൾക്ക് ആക്കം കൂട്ടുന്നതാണ് അർജന്റീനക്ക് വീണ്ടുമേറ്റ തോൽവി.
ശനിയാഴ്ച്ച ബ്രസീൽ പാനമയെ നേരിടും. മറ്റു മത്സരങ്ങളിൽ ഉറൂഗ്വായ് ഉസ്െബകിസ്താനുമായും കൊളംബിയയെ ജപ്പാനുമായും ഏറ്റുമുട്ടും. പരിക്കിൽ നിന്ന് മുക്തനാകാത്ത പി.എസ്.ജി താരം നെയ്മറില്ലാതെയാണ് ബ്രസീൽ ഇറങ്ങുന്നത്. റോബർട്ടോ ഫിർമീന്യോ, ഗബ്രിയേൽ ജീസസ്, റിച്ചാർലിസൺ എന്നിവരായിരിക്കും ടിറ്റെയൊരുക്കുന്ന മുന്നേറ്റത്തിൽ. ലോകകപ്പിൽ നിന്ന് പുറത്തായതിനു ശേഷം കളിച്ച ആറു സൗഹൃദ മത്സരത്തിൽ ഒരു ഗോൾ പോലും വഴങ്ങാതെയാണ് ബ്രസീലിന്റെ കുതിപ്പ്.
from Anweshanam | The Latest News From India https://ift.tt/2JylJPG
via IFTTT