ന്യൂഡല്‍ഹി: പാകിസ്താനിലേക്ക് പോകാന്‍ ആവശ്യപ്പെട്ട് മുസ്‌ലിം കുടുംബത്തിന് നേരെ ക്രൂരമര്‍ദനം. നാലംഗ കുടുംബത്തെ 40 അംഗ സംഘം മര്‍ദ്ദിച്ചു. ഗുരുഗ്രാം ജില്ലയിലെ ബോണ്ടസി മേഖലയിലാണ് രാജ്യത്തെ നടുക്കിയ സംഭവം അരങ്ങേറിയത്.ഹോളി ദിനത്തില്‍ വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവമെന്നും ക്രിക്കറ്റ് കളിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് മര്‍ദനത്തിനു കാരണമെന്നും എ.സി.പി ഷംസീര്‍ സിങ് പറഞ്ഞു.
പരിക്കേറ്റവരില്‍ ഒരാളായ ഷാഹിദിന്റെ മൊഴിയനുസരിച്ച് തെരുവില്‍ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന ഷാഹിദ് ഉള്‍പ്പടെയുള്ളവരോട് കളി നിര്‍ത്താന്‍ ഒരു സംഘം ആളുകള്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് തയാറാകാതിരുന്നതോടെ ഇരുമ്പ് കമ്പികളും ഹോക്കി സ്റ്റിക്കുകളും ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു. മര്‍ദിക്കരുതെന്ന് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും സംഘം അത് ചെവിക്കൊണ്ടില്ല. മര്‍ദനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടിയവരെ പിന്തുടര്‍ന്ന് അക്രമികള്‍ അടിച്ചതായും ഷാഹിദ് വ്യക്തമാക്കുന്നു. പിന്നീട്, ഷാഹിദിന്റെ ബോധം മറഞ്ഞതിന് ശേഷമാണ് മര്‍ദനം നിര്‍ത്തിയത്. ഇതുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ നടപടിയെടുക്കാന്‍ ആദ്യം തയാറായില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
Gujjars attack Muslims family in Gurgaon and India police is sleeping. pic.twitter.com/QLyNKoTmDJ
— Ahmed Shaikh (@AhmedSh74648708) March 23, 2019
from Anweshanam | The Latest News From India https://ift.tt/2FwQksP
via IFTTT