Breaking

Saturday, March 23, 2019

ആമസോണ്‍ ആപ്പിള്‍ ഫെസ്റ്റ് 

ആമസോണ്‍ ഇന്ത്യയില്‍ ആപ്പിള്‍ ഫെസ്റ്റ് സെയില്‍ ആരംഭിച്ചു. ഐഫോണുകള്‍ക്കും, ഐപാഡുകള്‍ക്കും, വാച്ചുകള്‍ക്കും, മാക്ബുക്കുകള്‍ക്കും വമ്പിച്ച വിലക്കുറവാണ് സെയിലില്‍ ലഭിക്കുക. ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന വില്‍പന മാര്‍ച്ച് 28ന് അവസാനിക്കും. അതായത്, ആപ്പിള്‍ ഐഫോണ്‍ എക്‌സ്എസ്, ഐഫോണ്‍ എക്‌സ്എസ് മാക്‌സ് മോഡലുകള്‍ക്ക് സെയിലില്‍ വിലക്കുറവുണ്ട്. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 5 ശതമാനം ഡിസ്‌കൗണ്ടുണ്ട്. നോ കോസ്റ്റ് ഇഎംഐ സൗകര്യവുമുണ്ട്.ആപ്പിള്‍ ഐഫോണ്‍ എക്‌സ്എസ് 8,410 രൂപ വിലക്കിഴിവില്‍ 91,490 രൂപയ്ക്ക് വാങ്ങാം. 

മാത്രമല്ല, ഐഫോണ്‍ എക്‌സ്എസ് മാക്‌സിന് 5,000 രൂപ ഡിസ്‌കൗണ്ടാണ് നല്‍കുന്നത്. ആപ്പിള്‍ ഐഫോണ്‍ എക്‌സ് 2017 ല്‍ 91,900 രൂപയ്ക്കാണ് പുറത്തിറക്കിയത്. ആപ്പിള്‍ ഫെസ്റ്റ് സെയില്‍ 73,999 രൂപയ്ക്ക് ഫോണ്‍ വാങ്ങാം. 28,999 രൂപ വിലയുളള ആപ്പിള്‍ ഐഫോണ്‍ 6എസ് 27,999 രൂപയ്ക്ക് ലഭിക്കും. കൂടാതെ, ആപ്പിള്‍ ഐപാഡുകള്‍ക്കും വിലക്കുറവുണ്ട്. 9.7 ഇഞ്ച് ഐപാഡ് 24,990 രൂപയ്ക്കും 10.5 ഇഞ്ചിന് 47,990 രൂപയ്ക്കുമാണ് സെയിലില്‍ ലഭിക്കുക. 11 ഇഞ്ച് ഐപാഡ് പ്രോയ്ക്ക് 71,000 രൂപയാണ് വില.

ഇതിനുപുറമെ, ആപ്പിള്‍ വാച്ച് സീരീസ് 3 ക്ക് 4,009 രൂപ ഡിസ്‌കൗണ്ടാണ് ആമസോണ്‍ നല്‍കുന്നത്. 23,990 രൂപയാണ് ഇതിന്റെ വില. ആപ്പിള്‍ വാച്ച് സീരീസ് 4 ജിപിഎസിന്റെ വില 40,900 രൂപയും എല്‍ടിഇ വേരിയന്റിന് 49,900 രൂപയുമാണ് വില. ടച്ച് ബാര്‍ ഇല്ലാത്ത 13 ഇഞ്ച് റെറ്റിന മാക്ബുക്കിന്റെ വില 1,04,900 രൂപയാണ്. ടച്ച് ബാറുളള 256 ജിബി എസ്എസ്ഡിക്ക് 1,49,900 രൂപയാണ്. മാത്രമല്ല, 13 ഇഞ്ച് റെറ്റിന മാക്ബുക് എയര്‍ 1,05,990 രൂപയ്ക്ക് ലഭിക്കും.
 



from Anweshanam | The Latest News From India https://ift.tt/2HCp12C
via IFTTT