തിരൂര്‍: വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ മദ്രസ അധ്യാപകന് അറസ്റ്റില്‍. പുല്ലൂര്‍ ബദറുല്‍ ഹുദാ സുന്നി മദ്രസയിലെ അധ്യാപകനായ കന്മനം പോത്തനൂര്‍ സ്വദേശി കല്ലുമൊട്ടക്കല്‍ വീട്ടില്‍ അലി (30 )യാണ് അറസ്റ്റിലായത്. പ്രകൃതിവിരുദ്ധ പീഡനം, പോക്സൊ കേസുകള്‍ ചുമത്തിയാണ് കേസെടുത്തത്.
കട്ടച്ചിറ കൊട്ടാരം പള്ളിക്കു സമീപം വച്ച് തിരൂര്‍ പോലീസാണ് ഇയാളെ പിടികൂടിയത്.
2018 ഡിസംബര്‍ മുതല്‍ പതിനൊന്നു വയസ് പ്രായമുള്ള വിദ്യാര്‍ഥിയെ പലതവണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. അതിക്രൂരമായ രീതിയില്‍ ലൈംഗികാതിക്രമണം നടത്തിയ പ്രതി കുട്ടി എതിര്‍ത്തതിനെ തുടര്‍ന്നു ഹാങ്ങര്‍ കൊണ്ടു പുറത്തു അടിക്കുകയും അക്രമിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
പ്രതിയെ റിമാന്‍ഡ് ചെയ്തു.
from Anweshanam | The Latest News From India https://ift.tt/2upWhkN
via IFTTT