Breaking

Friday, March 22, 2019

ദേശീയപാതയില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

ചേര്‍ത്തല: ദേശീയപാതയില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പട്ടണക്കാട് പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ രോഹിണി നിവാസില്‍ സുകുമാരന്‍റെ മകന്‍ ശ്രീകുമാര്‍(43) ആണ് മരിച്ചത്. 

ചേര്‍ത്തല റയില്‍വേ സ്റ്റേഷന് സമീപം ഇന്ന് പുലര്‍ച്ചെ നാല് മണിയ്ക്കാണ് അപകടം. സംഭവസ്ഥലത്ത് തന്നെ ശ്രീകുമാറിന് മരണം സംഭവിച്ചു.

താലൂക്കാശുപത്രിയില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി. ചേര്‍ത്തല ഫയര്‍ഫോഴ്സ് എത്തിയാണ് താലൂക്കാശുപത്രിയിലേയ്ക്ക് മൃതദേഹം മാറ്റിയത്. വീട്ടുവളപ്പില്‍ സംസ്കരിച്ചു. 



from Anweshanam | The Latest News From India https://ift.tt/2CzMEoh
via IFTTT