ഭുവനേശ്വര്‍: ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ പുതിയ പട്ടിക ബിജെഡി പുറത്തിറക്കി. മൂന്നു വനിതകള്‍ ഉള്‍പ്പെടെ 36 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്.
ബുധനാഴ്ച വൈകുന്നേരമായിരുന്നു സ്ഥാനാര്‍ഥി പ്രഖ്യാപനം. ലോക്സഭയിലേക്കുള്ള ഒമ്ബത് സ്ഥാനാര്‍ഥികളുടെ പട്ടികയും ഇന്നു വൈകുന്നേരം ബിജെഡി പുറത്തുവിട്ടിരുന്നു. മൂന്ന്, നാല് ഘട്ടങ്ങളില്‍ മത്സരിക്കുന്നവരുടെ പട്ടികയാണ് പുറത്തിറക്കിയത്. പുരി മണ്ഡലത്തില്‍ ബിജെപി നേതാവ് സമ്ബിത് പത്രയ്ക്കെതിരെ പിനാകി മിശ്രയെയാണ് ബിജെഡി രംഗത്തിറക്കിയിരിക്കുന്നത്.
സംസ്ഥാനത്തെ 21 ലോക്സഭാ മണ്ഡലങ്ങളിലേക്കും 147 നിയമസഭാ മണ്ഡലങ്ങളിലേക്കും 4 ഘട്ടമായാണു തെരഞ്ഞെടുപ്പ്. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ഏപ്രില്‍ 11,18,23,29 തീയതികളിലാണ് ഒഡീഷയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.
from Anweshanam | The Latest News From India https://ift.tt/2JJ6wLS
via IFTTT