Breaking

Saturday, March 23, 2019

ജനപ്രതിനിധിയായ യുവതിയുമായി അവിഹിത ബന്ധമെന്ന് ആരോപണം; ആലപ്പുഴയില്‍ സി.പി.എം നേതാവിനെതിരെ പരാതി

ആലപ്പുഴ: പാലക്കാട് ചെർപ്പുളശ്ശേരിയിലെ ലൈംഗികാരോപണത്തിന് പിന്നാലെ സി.പി.എമ്മിനെ കുരുക്കിലാക്കി ആലപ്പുഴയിലും ലൈംഗികാരോപണം. സി.പി.എം. ജില്ലാ കമ്മിറ്റി അംഗവും ഏരിയാ സെക്രട്ടറിയുമായ നേതാവിനെതിരെയാണ് സി.പി.എം. ജനപ്രതിനിധിയായ യുവതിയുടെ ഭർത്താവ് പരാതിയുമായി രംഗത്തെത്തിയത്. ഭാര്യയുമായി സി.പി.എം നേതാവിന് അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് യുവതിയുടെ ഭർത്താവ് സി.പി.എം. സംസ്ഥാന നേതൃത്വത്തിനും ജില്ലാ നേതൃത്വത്തിനും പരാതി നൽകിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് സമയമായതിനാൽ പരാതി ഒതുക്കിതീർക്കാൻ ശ്രമമുണ്ടായി. ഇതോടെയാണ് പരാതിക്കാരൻ നൽകിയ കത്ത് പുറത്തുവന്നത്. ഈ കത്തിന്റെ പകർപ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു. തന്റെ ഭാര്യയുമായി സി.പി.എം. നേതാവിന് ഒന്നരവർഷമായി അവിഹിതബന്ധമുണ്ടെന്ന് സൂചനയുണ്ടായിരുന്നുവെന്ന് പറഞ്ഞാണ് പരാതിക്കാരന്റെ കത്ത് ആരംഭിക്കുന്നത്. കഴിഞ്ഞദിവസം വീട്ടിലെത്തിയപ്പോൾ ഇത് സ്ഥിരീകരിക്കുന്നവിധം ഭാര്യയും നേതാവും ഇടപഴകുന്ന ചില കാഴ്ചകൾ കണ്ടെന്നും പാർട്ടി വിഷയത്തിൽ ഇടപെടണമെന്നും കത്തിൽ പറയുന്നു. പാർട്ടി ന്യായത്തിന്റെ പക്ഷത്ത് നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്. മാർച്ച് 17-നാണ് ജനപ്രതിനിധിയായ യുവതിയുടെ ഭർത്താവ് പാർട്ടി നേതൃത്വത്തിന് പരാതി നൽകിയത്. എന്നാൽ പരാതി കിട്ടിയെന്ന് സ്ഥിരീകരിച്ച ജില്ലാ നേതാക്കൾ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് പ്രതികരിച്ചത്.കുടുംബവഴക്കിൽ ഇടപെട്ടതിന്റെ പ്രതികാരമാണ് പരാതിക്ക് കാരണമെന്നായിരുന്നു ആരോപണവിധേയനായ നേതാവിന്റെ പ്രതികരണം. Content Highlights:illicit relationship allegation against cpm leader in alappuzha


from mathrubhumi.latestnews.rssfeed https://ift.tt/2HODs2P
via IFTTT