Breaking

Saturday, March 23, 2019

പത്തനംതിട്ട സീറ്റിനെ ചൊല്ലി ബിജെപിയില്‍ തര്‍ക്കമില്ലെന്ന് ആവര്‍ത്തിച്ച് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട സീറ്റിനെ ചൊല്ലി ബിജെപിയില്‍ തര്‍ക്കമില്ലെന്ന് ആവര്‍ത്തിച്ച് പാര്‍ട്ടി സംസ്ഥാന മുന്‍ അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ കുമ്മനം രാജശേഖരന്‍. കേന്ദ്രതീരുമാനം അനുസരിച്ച് മുന്നോട്ട് പോകുമെന്നും സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ആശയക്കുഴപ്പമില്ലെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാംഘട്ട പട്ടിക പുറത്തുവിട്ടപ്പോഴും പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചില്ല. ഇക്കാര്യത്തില്‍ അസ്വഭാവികത ഇല്ലെന്നും കുമ്മനം പറഞ്ഞു. പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് നേതാവ് ബിജെപി സീറ്റില്‍ മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് കുമ്മനം രാജശേഖരന്‍ നിലപാട് വ്യക്തമാക്കിയത്.



from Anweshanam | The Latest News From India https://ift.tt/2up2yxf
via IFTTT