Breaking

Thursday, March 21, 2019

മായാവതി മല്‍സരത്തിനില്ല; രാഷ്ട്രീയ സാഹചര്യം ശരിയല്ല, എവിടെ മല്‍സരിച്ചാലും ജയിക്കാന്‍ സാധിക്കും

ദില്ലി: ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിഎസ്പി അധ്യക്ഷയുമായ മായാവതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യം പരിശോധിച്ച ശേഷമാണ് തീരുമാനം കൈക്കൊണ്ടതെന്ന് മായാവതി ലഖ്‌നൗവില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏത് സീറ്റില്‍ മല്‍സരിച്ചാലും വിജയിക്കാന്‍ തനിക്ക് സാധിക്കുമെന്ന് അറിയാം. നോമിനേഷന്‍ കൊടുത്താല്‍ മതി. ബാക്കി പ്രവര്‍ത്തകര്‍ നോക്കുമെന്നും തനിക്കറിയാം. ബിജെപിയെ പരാജയപ്പെടുത്താന്‍ എസ്പിയും ആര്‍എല്‍ഡിയും ബിഎസ്പിക്കൊപ്പമുണ്ട്.

from Oneindia.in - thatsMalayalam News https://ift.tt/2Yciy3t
via IFTTT