Breaking

Friday, March 22, 2019

കോവളത്ത് അജ്ഞാത ഡ്രോണ്‍; പോലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: കോവളത്ത് കണ്ട അജ്ഞാത ഡ്രോണിനെ കുറിച്ച് പോലീസും രഹസ്യാന്വേഷണവിഭാഗവും വിശദമായ അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് കോവളം സമുദ്രതീരത്തിന് സമീപം ഡ്രോൺ കണ്ടത്. രാത്രി പട്രോളിങ്ങിനെത്തിയ പോലീസ് സംഘം ഇത് കണ്ടെങ്കിലും പിന്നീട് ഡ്രോണിനെ കാണാതായി. സാധാരണ കല്യാണ ആവശ്യങ്ങൾക്കും മറ്റും വീഡിയോ പകർത്താൻ ഡ്രോൺ ഉപയോഗിക്കാറുണ്ടെങ്കിലും ഇവിടെ കാണപ്പെട്ടത് സാധാരണ ഡ്രോണിനേക്കാൾ വലിപ്പമേറിയതായതാണ് സംശയം ജനിപ്പിക്കുന്നത്. Content Highlights: Investigation started on unidentified drone found in Kovalam


from mathrubhumi.latestnews.rssfeed https://ift.tt/2YdV5yR
via IFTTT