ഗായകനായി നടനും എം എല്‍ എയുമായ മുകേഷ് എത്തുന്നു. ഗായകരായ താരങ്ങള്‍ ഏറെയുണ്ട് സിനിമയില്‍. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി ഇങ്ങേയറ്റം ദുല്‍ഖര്‍ സല്‍മാന്‍, ജയസൂര്യവരെ ആ നിലയിലും ഒരുകൈ നോക്കിയവരാണ്. ആ സ്ഥാനത്തേക്ക് ഇവിടെ മുകേഷും വരുന്നത്. അതായത്, സഹോദരി സന്ധ്യാ രാജേന്ദ്രന്റെ മകന്‍ ദിവ്യദര്‍ശന്‍ നായകനാകുന്ന ചിത്രത്തിലാണ് 'അമ്മാവന്‍' പാട്ടുപാടുന്നത്.ഒരു ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറുടെ ജീവിതമാണ് പ്രമേയം. ഇടത്തരം കുടുംബത്തിലെ ഒരു വ്യക്തി, അയാളും കുടുംബവും കടന്നുപോകുന്ന ജീവിത സാഹചര്യങ്ങള്‍.. എന്നിവ ചിത്രത്തില്‍ കടന്നുവരുന്നു. റിയലിസ്റ്റിക് സസ്‌പെന്‍സ് ത്രില്ലറായിരിക്കും.
മാത്രമല്ല, സുജിത് വിഘ്‌നേശ്വര്‍ സംവിധാനം ചെയ്യുന്ന 'രമേശന്‍ ഒരു പേരല്ല' എന്നതാണ് ചിത്രം. മണികണ്ഠന്‍ പട്ടാമ്പി പ്രധാന വേഷത്തില്‍ എത്തുന്നു. കൂടാതെ, ദിവ്യദര്‍ശന്‍, ദേവന്‍, രാകേഷ് ശര്‍മ, കൃഷ്ണകുമാര്‍, കൃഷ്ണന്‍ ബാലകൃഷ്ണന്‍, അരുണ്‍നായര്‍, ദേവേന്ദ്ര നാഥ്, സുരേഷ് പ്രേം, ശൈലജ എന്നിവര്‍ വേഷമിടുന്നു. സുനില്‍ പ്രേം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ചിത്രം ഉടന്‍ തിയറ്ററുകളിലെത്തും.
from Anweshanam | The Latest News From India https://ift.tt/2JhoLYv
via IFTTT