Breaking

Wednesday, March 27, 2019

പാക്കിസ്ഥാന്‍ കടലിൽ വൻ എണ്ണനിക്ഷേപമെന്ന് റിപ്പോര്‍ട്ട്; ഏഷ്യയിലെ ഏറ്റവും വലിയ രാജ്യമായി മാറുമെന്ന് ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്ന് 230 കിലോമീറ്റര്‍ അകലെയുള്ള അറബിക്കടലില്‍ ഏഷ്യയിലെ ഏറ്റവും വലിയ എണ്ണ - പ്രകൃതിവാതക നിക്ഷേപം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. 9 ട്രില്യൺ ക്യൂബിക് ഗ്യാസ് -എണ്ണ നിക്ഷേപമാണ് ഇവിടെയുള്ളത് എന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വാര്‍ത്ത സത്യമാണെങ്കില്‍ പാകിസ്ഥാന് എണ്ണ ഇറക്കുമതി നിര്‍ത്തലാക്കി ഇന്ധനം കയറ്റുമതി ചെയ്യാമെന്നാണ് വിലയിരുത്തുന്നത്. ഇക്കാര്യം സത്യമാകാന്‍ അള്ളാഹുവിനോട് പ്രാര്‍ത്ഥിക്കാന്‍ പാക് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഖനനം ആരംഭിച്ചാല്‍ ഏഷ്യയിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപ രാജ്യമായി നമ്മള്‍ മാറുമെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറ‍ഞ്ഞു.

കഴിഞ്ഞ ജനുവരി 14 മുതൽ ബഹുരാഷ്ട്രകമ്പനിയുടെ സഹായത്തോടെ പാകിസ്ഥാന്‍ അറബിക്കടലിൽ നടക്കുന്ന എണ്ണ  പര്യവേക്ഷണം ഇപ്പോൾ അതിന്‍റെ അവസാന ഘട്ടത്തിലാണ്. ഇതിനിടയിലാണ് വന്‍ എണ്ണനിക്ഷേപം ഉണ്ടെന്ന വാര്‍ത്ത വരുന്നത്.ഖനനം നടക്കുന്ന സ്ഥലത്തിന് കേക്ക്റ-1 എന്നാണു പേരിട്ടിരിക്കുന്നത്. 
 



from Anweshanam | The Latest News From India https://ift.tt/2Ubi3Hx
via IFTTT