Breaking

Friday, March 29, 2019

സുനന്ദ പുഷ്‌കറിന്റെ മരണം: ശശി തരൂരിന് എതിരായ കേസ് ദില്ലി സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും

ദില്ലി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിന് എതിരായ കേസ് ദില്ലി സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. കേസിലെ രേഖകള്‍ മൂന്നാം കക്ഷിക്ക് നല്‍കരുതെന്ന അഡീഷണല്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവില്‍ പ്രോസിക്യൂഷന്‍ ഭേദഗതി ആവശ്യപ്പെടും. രേഖകള്‍ പങ്കുവെയ്‌ക്കേണ്ട സാഹചര്യം വിശദീകരിക്കാന്‍ കോടതി പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. നിയമോപദേശം തേടാന്‍ രേഖകള്‍ പങ്കുവയ്‌ക്കേണ്ടതുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം. കേസിലെ വിചാരണ നടപടികളെപ്പറ്റിയും കോടതി ഇന്ന് അറിയിച്ചേക്കും.

The post സുനന്ദ പുഷ്‌കറിന്റെ മരണം: ശശി തരൂരിന് എതിരായ കേസ് ദില്ലി സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2U7pHUb
via IFTTT