Breaking

Thursday, March 28, 2019

എസ്.എസ്.എല്‍.സി പരീക്ഷ ഇന്ന് അവസാനിക്കും; പരീക്ഷാഫലം ഏപ്രിൽ അവസാനത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷ ഇന്ന് അവസാനിക്കും. 4,35,142 പേരാണ് ഇത്തവണ പരീക്ഷയെഴുതിയത്. വേനൽ ചൂടിന്റെ കാഠിന്യത്തിൽ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണന നൽകിയായിരുന്നു ഇത്തവണ പരീക്ഷകൾ നടന്നത്. ചൂട് കത്തിനിക്കുന്നതിനിടെ ഇന്ന് മുതൽ ഇവർക്ക് വേനലവധി ആരംഭിക്കുകയാണ്. ഏപ്രില്‍ 5 നാണു മൂല്യനിര്‍ണയ ക്യാമ്പ്  ആരംഭിക്കുക.

54 കേന്ദ്രീകൃത ക്യാമ്പുകളിലായി മേയ് രണ്ട് വരെ രണ്ട് ഘട്ടങ്ങളിലായാണ് മൂല്യനിര്‍ണയം നടക്കുന്നത്. ആദ്യഘട്ട മുല്യ നിര്‍ണയം ഏപ്രില്‍ 13ന് അവസാനിക്കും. രണ്ടാം ഘട്ടം ഏപ്രില്‍ 25ന് ആരംഭിക്കും. ഏപ്രില്‍ അവസാനത്തോടെയോ മേയ് ആദ്യവാരമോ ഫലം പ്രസിദ്ധീകരിക്കും.



from Anweshanam | The Latest News From India https://ift.tt/2TDiINU
via IFTTT