ചേർത്തല: മൂന്ന് മണ്ഡലങ്ങളിലെ ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ചേർത്തലയിൽ വാർത്താസമ്മേളനത്തിലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.ആലത്തൂരിൽ ടി.വി. ബാബുവും ഇടുക്കിയിൽ ബിജു കൃഷ്ണനും മാവേലിക്കരയിൽ തഴവ സഹദേവനുമാണ് മൽസരിക്കുന്നത്. വയനാട്ടിലും,തൃശൂരിലും പിന്നീട് പ്രഖ്യാപിക്കും.
മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. തൃശൂരിൽ താൻ മൽസരിച്ചാൽ തോൽക്കില്ലെന്നും തുഷാർ വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. വയനാട്ടിൽ താൻ മൽസരിക്കുമോ എന്ന കാര്യം പാർട്ടിയാണ് തീരുമാനിക്കേണ്ടത്. എവിടെയായാലും മൽസരിക്കും. സീറ്റ് തീരുമാനിച്ചിട്ടില്ലെന്നു മാത്രം. ബിജെപി, എൻഡിഎയിലെ മറ്റു ഘടകകക്ഷികൾ എന്നിവർ താൻ മൽസരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ബിഡിജെഎസ് കൗൺസിൽ കൂടിവേണം അതു തീരുമാനിക്കാൻ. പാർട്ടി പറയുന്നിടത്തു മൽസരിക്കും. ജയിക്കാൻ വേണ്ടിയാണ് മൽസരിക്കുന്നത്. ഗെയിം ചേഞ്ചർ ആകാനാണ് താൽപര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വയനാട് മണ്ഡലം ബിജെപിയുമായി വച്ചുമാറാന്‍ തയാറാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മല്‍സരിച്ചാല്‍ വയനാട് ബിജെപിയുമായി വച്ചുമാറാന്‍ തയാറാണ്. വയനാട്ടിലെ എതിരാളി ആരാകും എന്നതിന് അനുസരിച്ചേ സ്ഥാനാര്‍ഥിയെ തീരുമാനിക്കൂ. സീറ്റ് വച്ചുമാറുന്നതിനെക്കുറിച്ച് ബിജെപി ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ലെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച വാര്‍ത്താസമ്മേളത്തിലും ഇക്കാര്യം തുഷാര്‍ പറഞ്ഞു.
from Anweshanam | The Latest News From India https://ift.tt/2JFr1ZM
via IFTTT