Breaking

Thursday, March 28, 2019

സെന്‍സെക്‌സ് 118 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടം തുടരുന്നു. സെൻസെക്സ് 118 പോയന്റ് നേട്ടത്തിൽ 38251ലും നിഫ്റ്റി38 പോയന്റ് ഉയർന്ന് 11483ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 723 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 285 ഓഹരികൾ നഷ്ടത്തിലുമാണ്. എച്ച്സിഎൽ ടെക്, യെസ് ബാങ്ക്, ടിസിഎസ്, ടെക് മഹീന്ദ്ര, വേദാന്ത, ഏഷ്യൻ പെയിന്റ്സ്, കൊട്ടക് മഹീന്ദ്ര, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഒഎൻജിസി, ടാറ്റ മോട്ടോഴ്സ്, ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയർടെൽ, സിപ്ല, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീൽ, ഹീറോ മോട്ടോർകോർപ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ലോഹം, വാഹനം, ഫാർമ എന്നിവ ഒഴികെയുള്ള സെക്ടറുകളിലെ മിക്കവാറും ഓഹരികൾ നേട്ടത്തിലാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2TAHn5D
via IFTTT