Breaking

Friday, September 28, 2018

റേഡിയോ ഏഷ്യാ പ്രോഗ്രാം എക്സിക്യുട്ടീവും അവതാരകനുമായ രാജീവ്  ചെറായി അന്തരിച്ചു

റേഡിയോ ഏഷ്യാ പ്രോഗ്രാം എക്സിക്യുട്ടീവും അവതാരകനുമായ രാജീവ്  ചെറായി (49) നിര്യാതനായി. ഇന്ന് പുലർച്ചെ രണ്ടിനായിരുന്നു മരണം. കരൾ സംബന്ധമായ രോഗം കാരണം കഴിഞ്ഞ ഒരു മാസമായി കൊച്ചി പിവിഎസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് നടത്തും.

എറണാകുളം സ്വദേശിയായ ഇദ്ദേഹം റാസൽഖൈമയിലായിരുന്നു പ്രവർത്തിച്ചിരുന്നത്. 17 വർഷമായി റേഡിയോ ഏഷ്യയിൽ പ്രവർത്തിക്കുകയായിരുന്നു. എറണാകുളം കലാഭവനിയിലൂടെ മിമിക്രി രംഗത്തുനിന്നാണ് രാജീവ് യു.എ.ഇയിലെത്തിയത്. മഞ്ഞപ്പിത്ത ബാധയെ തുടർന്ന് ഒാഗസ്റ്റ് 28ന് നാട്ടിലേയ്ക്ക് വന്നതായിരുന്നു. 

സംഗീതയാണ് ഭാര്യ. മകൻ: ആദിത്യ രാജീവ്‌. 



from Anweshanam | The Latest News From India https://ift.tt/2DyZCFW
via IFTTT