Breaking

Sunday, September 30, 2018

പിറന്നാള്‍ ദിനത്തില്‍ പ്രഭാസിന്റെ ഭാവി വധുവിനെ വെളിപ്പെടുത്തും

ബാഹുബലി ഹിറ്റായതോടെ ആരംഭിച്ചതാണ് പ്രഭാസിന്റെ വിവാഹ ചര്‍ച്ചകള്‍. പ്രഭാസ് വിവാഹം കഴിക്കാത്തതെന്തെന്നും അനുഷ്‌ക ഷെട്ടിയുമായി താരത്തിന്റെ വിവാഹം ഉറപ്പിച്ചെന്നും തര്‍ക്കങ്ങള്‍ കൊഴുത്തു. ഇപ്പോള്‍ അക്കാര്യത്തില്‍ ഒരു പുതിയ ട്വിസ്റ്റിന് സമയമായിരിക്കുന്നു.

പ്രേക്ഷകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന ആ ദിനം വന്നെത്തിയിരിക്കുകയാണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. വിവാഹത്തിനെ കുറിച്ചും തന്റെ ഭാവി വധുവിനെക്കുറിച്ചും ഒക്ടോബര്‍ 23 ന് തന്റെ പിറന്നാള്‍ ദിനത്തില്‍ താരം ആരാധകരെ അറിയിക്കുമെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഒപ്പം വധുവിന്റേതെന്ന പേരില്‍ ഒരു ചിത്രവും പ്രചരിക്കുന്നുണ്ട്. ബാഹുബലി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം പ്രഭാസിന്റെ താരമൂല്യം കുത്തന ഉയര്‍ന്നു. അതോടെ ആയിരക്കണക്കിന് പെണ്‍കുട്ടികളാണ് പ്രഭാസിനു ചുറ്റും വിവാഹാഭ്യര്‍ഥനയുമായി എത്തിയത്.



from Anweshanam | The Latest News From India https://ift.tt/2zGB6yF
via IFTTT