Breaking

Sunday, September 30, 2018

 മനസ് തുറന്ന് രാജ്കുമാര്‍ റാവു

രാജ്കുമാര്‍ റാവുവും പത്രലേഖയും തമ്മില്‍ പ്രണയത്തിലാണെന്ന് നേരത്തെ സിനിമ മാധ്യമങ്ങളില്‍ വാര്‍ത്തകളുണ്ടായിരുന്നു. സിറ്റി ലൈറ്റ്‌സ് എന്ന സിനിമയില്‍ ഒന്നിച്ചഭിനയിച്ചതിനു ശേഷം ഇരുവരും ഡേറ്റിംഗിലാണെന്നും സിനിമാ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നു. എന്നാല്‍ തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും വിവാഹത്തെ കുറിച്ച് ചര്‍ച്ച ചെയ്യാറില്ലെന്നുമാണ് രാജ്കുമാര്‍ റാവു പറയുന്നത്.

പത്രലേഖ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. ഞങ്ങള്‍ സിനിമയെ കുറിച്ചാണ് സംസാരിക്കുന്നത്. ഞങ്ങള്‍ അഭിനയത്തെ കുറിച്ചാണ് സംസാരിക്കാറുള്ളത്. വിവാഹത്തെ കുറിച്ചോ കുട്ടികളെ കുറിച്ചോ ചര്‍ച്ച ചെയ്യാറില്ല. കാരണം ഞങ്ങള്‍ എങ്ങനെയാണോ അത് ഞങ്ങള്‍ ഇഷ്ടപ്പെടുന്നു. രാജ്കുമാര്‍ റാവു പറയുന്നു.



from Anweshanam | The Latest News From India https://ift.tt/2P19WaH
via IFTTT