Breaking

Saturday, September 29, 2018

പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങള്‍ തള്ളി എക്സൈസ് മന്ത്രി  ടി.പി.രാമകൃഷ്ണന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റിലറിയും അനുവദിച്ചതില്‍ വ്യാപക അഴിമതി നടന്നുവെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങള്‍ തള്ളി എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ .ബ്രൂവറി അനുവദിച്ചതിന്‍റെ വിശദാംശങ്ങള്‍ എല്ലാവര്‍ക്കും പരിശോധിക്കാവുന്നതാണ്. ഇക്കാര്യത്തില്‍ തെറ്റായി ഒന്നും നടന്നിട്ടില്ല. എല്‍ഡിഎഫിന്‍റെ മദ്യനയം അനുസരിച്ചാണ് അനുമതി നല്‍കിയതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 

പ്രതിപക്ഷ നേതാവിന്‍റെ പത്ത് ചോദ്യങ്ങള്‍ക്കുള്ള മറുപടി അടുത്ത ദിവസം തന്നെ നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മദ്യഉപഭോഗം കുറയ്ക്കുന്നതില്‍ കഴിഞ്ഞ യുഡിഎഫ് ഗവണ്‍മെന്‍റ് എന്തു നടപടി സ്വീകരിച്ചിരുന്നുവെന്നും മന്ത്രി ചോദിച്ചു. മദ്യത്തിന്‍റെ ഉപഭോഗം കുറയ്ക്കുന്നതിനുള്ള ബോധവത്കരണ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്.യുഡിഎഫിന്‍റെ ശീലം വച്ച്‌ എല്‍ഡിഎഫിനെ വിലയിരുത്തരുതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് സ്വകാര്യ കന്പനികള്‍ക്ക് ബ്രൂവറി അനുവദിച്ചതില്‍ വന്‍ അഴിമതി നടന്നുവെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആക്ഷേപം. കഴിഞ്ഞ 17 വര്‍ഷമായി ഡിസ്റ്റിലറിയും ബ്രൂവറികളും അനുവദിച്ചിരുന്നില്ല. മുഖ്യമന്ത്രിയുടെ അറിവോടെയാണ് അഴിമതി നടന്നിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.



from Anweshanam | The Latest News From India https://ift.tt/2QjMTZa
via IFTTT