Breaking

Sunday, September 30, 2018

വിവാഹേതര ബന്ധങ്ങളെ കുറിച്ചുള്ള വിധി പ്രസ്താവിച്ച ജഡ്ജിയെ പരസ്യമായി അധിക്ഷേപിച്ച്  കെ.സുധാകരന്‍

കണ്ണൂര്‍: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനമനുവദിച്ചും വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമല്ലാതാക്കുകയും ചെയ്ത സുപ്രീംകോടതി വിധികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍. വിവാഹേതര ബന്ധങ്ങളെ കുറിച്ചുള്ള വിധി പ്രസ്താവിച്ച ജഡ്ജിയെ അദ്ദേഹം പരസ്യമായി അധിക്ഷേപിക്കുകയും ചെയ്തു.

സമനില തെറ്റിയ ജഡ്ജിയാണ് വിധി പ്രസ്താവം നടത്തിയത്. തലയ്ക്ക് വെളിവില്ലാത്ത ജഡ്ജി വിധി പുനഃപരിശോധിക്കണമെന്നും  അദ്ദേഹം ആവശ്യപ്പെട്ടു. കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
എന്തിനും ഏതിനും കോടതി ഇടപെടുന്നു.

കുടുംബ ബന്ധങ്ങളാണ് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അടിസ്ഥാനം. ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ തീരുമാനമെടുക്കേണ്ടത് വിശ്വാസികളാണ്. കോടതികള്‍ അല്ല ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും സുധാകരന്‍ പറഞ്ഞു. 



from Anweshanam | The Latest News From India https://ift.tt/2OrCv42
via IFTTT