Breaking

Sunday, September 30, 2018

ലോകത്തെ തീവ്രവാദത്തിന്റെ കേന്ദ്രം പാകിസ്താനാണെന്ന്  സുഷമ സ്വരാജ്

ന്യൂയോര്‍ക്ക്: ലോകത്തെ തീവ്രവാദത്തിന്റെ കേന്ദ്രം പാകിസ്താനാണെന്ന് വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ്.മുംബൈ ആക്രമണത്തിലെ സൂത്രധാരന്‍ ഹാഫിസ് സയീദിനെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സുഷമയുടെ ആരോപണം.73-ാമത് ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തിലാണ് സുഷമയുടെ പകിസ്താനെതിരെയുള്ള കടന്നാക്രമണം 
 

പാകിസ്താനുമായുള്ള ചര്‍ച്ച ഇടയ്ക്കു നിന്നുപോയത് തീവ്രവാദത്തോടുള്ള പാകിസ്താന്റെ മനോഭാവത്തെ തുടര്‍ന്നാണ്. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന മനോഭാവമാണ് പാകിസ്താനുള്ളത്. 2001ല്‍ ന്യൂയോര്‍ക്കില്‍ ചെയ്തത് 2008ല്‍ മുംബൈയിലും നടപ്പാക്കി. അയല്‍പക്കത്തു നിന്നുകൊണ്ട് തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം അവര്‍ തീവ്രവാദികളെ സംരക്ഷിക്കുകയും ചെയ്യുന്നു. സുഷമ പറഞ്ഞു. 

തീവ്രവാദത്തോടൊപ്പം കാലാവസ്ഥാ മാറ്റവും മാനവരാശി നേരിടുന്ന വലിയ ഭീഷണിയാണെന്ന് സുഷമ പറഞ്ഞു. കാലാവസ്ഥാ മാറ്റത്തിന് ഏറ്റവും കൂടുതല്‍ ഇരകളാക്കപ്പെടുന്നത് വികസ്വര, അവികസിത രാജ്യങ്ങളാണ്. വികസിത രാജ്യങ്ങളുടെ പ്രകൃതിയിലേക്കുള്ള അശാസ്ത്രീയ കടന്നുകയറ്റം കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായി, ഇപ്പോള്‍ അവര്‍ക്ക് ഉത്തരവാദിത്തത്തില്‍നിന്ന് പിന്മാറാനാവില്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വലിയ രാഷ്ട്രങ്ങള്‍ ചെറിയ രാജ്യങ്ങളെ സഹായിക്കണമെന്ന് സുഷമ ആവശ്യപ്പെട്ടു. 



from Anweshanam | The Latest News From India https://ift.tt/2QhqPOF
via IFTTT