Breaking

Saturday, September 29, 2018

2014 ആം ആദ്മി റാലി കേസ്: കെജ്‌രിവാള്‍ അടക്കം എട്ടുപേരെയും കോടതി വെറുതെവിട്ടു

മുംബൈ: 2014 ലോക്‌സഭാ തെരഞ്ഞെടുപ്പ് റാലിയുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അടക്കം എട്ടു പേരെയും മുംബൈ കോടതി വെറുതെവിട്ടു.

ആവശ്യമായ അനുമതി വാങ്ങിയില്ലെന്നു പറഞ്ഞാണ് കെജ്‌രിവാള്‍, ആക്ടിവിസ്റ്റ് മേധാ പട്കര്‍, മീര സന്‍യാള്‍ തുടങ്ങിയവര്‍ക്കെതിരെ മഹാരാഷ്ട്ര പൊലിസ് കേസെടുത്തത്. റാലിക്ക് അനുമതി നിഷേധിക്കുന്നതായി പൊലിസ് രേഖ നല്‍കുന്നതില്‍ പരാജയപ്പെട്ടുവെന്നു കണ്ടെത്തിയാണ് മുംബൈ മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റിന്റെ വിധി.

എ.എ.പി സ്ഥാനാര്‍ഥികളായ സന്‍യാള്‍, പട്കര്‍ എന്നിവര്‍ക്കു വേണ്ടിയുള്ള പ്രചരണാര്‍ഥമാണ് മുംബൈ മാന്‍ഖുര്‍ദില്‍ എ.എ.പി റാലി നടത്തിയത്. ട്രാഫിക് പൊലിസില്‍ നിന്ന് അനുമതി വാങ്ങാതെയാണ് റാലി നടത്തിയതെന്നാന്ന് പൊലിസ് പറഞ്ഞത്.



from Anweshanam | The Latest News From India https://ift.tt/2OUl3lN
via IFTTT