Breaking

Sunday, September 30, 2018

പതിറ്റാണ്ടുകൾ നീണ്ട തർക്കത്തിനു ഉത്തരമായി; വൊറോംബ് ടൈറ്റനു തന്നെ ‘പക്ഷിഭീമൻ’ പട്ടം

ലോകത്തെ ഏറ്റവും വലിയ പക്ഷിയേതെന്നു പതിറ്റാണ്ടുകൾ നീണ്ട തർക്കത്തിനു ഉത്തരമായി.വൊറോംബ് ടൈറ്റനു തന്നെ ‘പക്ഷിഭീമൻ’ പട്ടം മഡഗാസ്കറിലെ നാലിനം ആനപ്പക്ഷികളിലൊന്നാണ് വൊറോംബ് ടൈറ്റൻ. കിഴക്കനാഫ്രിക്കൻ ദ്വീപായ മഡഗാസ്കറിൽ സ്വൈരമായി വിഹരിച്ച്, ഒടുവിൽ 1000 വർഷം മുൻപു വംശനാശം വന്ന് ഈ ഭൂമിയിൽനിന്നുതന്നെ അപ്രത്യക്ഷമായ ആനപ്പക്ഷികളുടേത് ശുദ്ധ ‘വെജിറ്റേറിയൻ’ ഭക്ഷണരീതി.

എങ്ങനെയാണ് അവ ചത്തൊടുങ്ങിയതെന്നതിനു കൃത്യമായ വിശദീകരണമില്ലെങ്കിലും മനുഷ്യർ വേട്ടയാടിയതു മൂലമാകാമെന്നാണു പൊതുവായ ധാരണ.പത്തടിപ്പൊക്കം. 860 കിലോ ഭാരം. ഉരുക്കുകാലുകൾ, കൂർത്തുമൂർത്ത നഖങ്ങൾ. പറക്കാനാകില്ലെന്നതൊഴിച്ചാൽ എന്തുകൊണ്ടും അതികായനായ വൊറോംബ് ടൈറ്റനു തന്നെ ‘പക്ഷിഭീമൻ’ പട്ടം അനുയോജുയം 

എപിയോര്‍ണിസ് മാക്സിമസ് എന്നു പേരുള്ള ആന പക്ഷിയാണ് ഏറ്റവും വിലപ്പമേറയതെന്നു ഗവേഷകര്‍ 1894 വരെ കരുതി പോന്നത് എന്നാല്‍ എപിയോര്‍ണിസ് മാക്സിമസിനേക്കാള്‍ വലിപ്പമേറിയത് എപിയോര്‍ണിസ് ടൈറ്റന്‍ എന്ന പക്ഷിയാണെന്നു സിഎന്‍ ആന്‍ഡ്ര്യൂസ് എന്ന പാലിയന്റോളജിസ്റ്റ് വാദിച്ചു. ഇദ്ദേഹം ഈ പക്ഷിയുടേതെന്നു കരുതുന്ന ഫോസിലും ഹാജരാക്കി. സുവോളജിക്കല്‍ സൊസൈറ്റി ഓഫ് ലണ്ടനാണ് ഇരു പക്ഷികളെയും കുറിച്ചു വിശദമായ പഠനം നടത്തി ഒടുവില്‍ തര്‍ക്കം അവസാനിപ്പിച്ചിരിക്കുന്നത് .

ഇന്നു കാണുന്ന ഭൂഖണ്ഡങ്ങള്‍ രൂപപ്പെടുന്നതിനു മുന്‍പ് തന്നെ ആഫ്രിക്കയില്‍ നിന്ന് ഒറ്റപ്പെട്ടു പോയ ഭാഗമാണ് മഡഗാസ്കര്‍. പുറം ലോകവുമായി ബന്ധമില്ലാതെ കിടന്ന മഡഗാസ്കറില്‍ തനതായ ഒട്ടേറെ ജീവികള്‍ പരിണാമം മൂലം സൃഷ്ടിക്കപ്പെടുകയും വിവിധ ജീവിവർഗങ്ങളായി പരിണമിക്കുകയും ചെയ്തു.ഈ പ്രത്യേകതകള്‍ തന്നെയാണ് മഡഗാസ്കറിലെ പല ജീവികളുടെ വംശനനാശത്തിനും കാരണമായതും. മറ്റു പ്രദേശങ്ങളുമായി ബന്ധമില്ലാത്തത് ഈ ജീവികള്‍ മഡഗാസ്കറില്‍ തന്നെ ഒതുങ്ങി പോകുന്നതിനു കാരണമായി. നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടത്തിനൊടുവില്‍ ഇവയില്‍ പലതും ഇല്ലാതാവുകയും ചെയ്തു. ഇവയില്‍ ഒന്നാണ് ആനപക്ഷികള്‍ എന്ന എലഫന്റ് ടൈറ്റന്‍സും.



from Anweshanam | The Latest News From India https://ift.tt/2zFyG3e
via IFTTT