Breaking

Saturday, September 29, 2018

ലി​റ്റ​ണ്‍ ദാ​സി​ന് സെ​ഞ്ചു​റി; ബം​ഗ്ലാ​ദേ​ശിനെതിരെ ഇ​ന്ത്യ​ക്ക് 223 റ​ണ്‍​സിന്‍റെ വി​ജ​യ ലക്‌ഷ്യം

ദു​ബാ​യ്: ഏ​ഷ്യ ക​പ്പ് കി​രീ​ട​ത്തി​ലേ​ക്ക് ബം​ഗ്ലാ​ദേ​ശിനെതിരെ ഇ​ന്ത്യ​ക്ക് 223 റ​ണ്‍​സി​ന്‍റെ വി​ജ​യ ലക്‌ഷ്യം. ക​ലാ​ശ​പ്പോ​രി​ല്‍ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ബം​ഗ്ലാ​ദേ​ശ് 48.3 ഓ​വ​റി​ല്‍ 222 റ​ണ്‍​സി​നു ഓ​ള്‍​ഔ​ട്ടാ​യി. 

ഓ​പ്പ​ണ​ര്‍ ലി​റ്റ​ണ്‍ ദാ​സി​ന്‍റെ (121) സെ​ഞ്ചു​റി​യു​ടെ ക​രു​ത്തി​ലാ​ണ് ബം​ഗ്ലാ​ദേ​ശ് ഭേ​ദ​പ്പെ​ട്ട സ്കോ​ര്‍ സ്വ​ന്ത​മാ​ക്കി​യ​ത്. ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ല്‍ 120 റ​ണ്‍​സ് ക​ണ്ടെ​ത്തി​യ ശേ​ഷ​മാ​യി​രു​ന്നു ബം​ഗ്ലാ​ദേ​ശി​ന്‍റെ അ​വി​ശ്വ​സ​നീ​യ ത​ക​ര്‍​ച്ച. 

ലി​റ്റ​ണും മെ​ഹി​ദി ഹ​സ​നും (32) ചേ​ര്‍​ന്ന് മി​ക​ച്ച തു​ട​ക്ക​മാ​ണ് ബം​ഗ്ലാ​ദേ​ശി​നു ന​ല്‍​കി​യ​ത്. ഇ​ന്ത്യ​ന്‍ പേ​സ​ര്‍​മാ​രെ​യും സ്പി​ന്ന​ര്‍​മാ​രെ​യും ഒ​രു​പോ​ലെ കൈ​കാ​ര്യം ചെ​യ്ത ലി​റ്റ​ണ്‍ ദാ​സ് മാ​ത്ര​മാ​ണ് ബം​ഗ്ലാ നി​ര​യി​ല്‍ തി​ള​ങ്ങി​യ​ത്. 

ഇ​ന്ത്യ​ക്കാ​യി കു​ല്‍​ദീ​പ് യാ​ദ​വ് മൂ​ന്നും കേ​ദാ​ര്‍ ജാ​ദ​വ് ര​ണ്ടും ബും​മ്ര​യും ചാ​ഹ​ലും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.



from Anweshanam | The Latest News From India https://ift.tt/2OjY4Ug
via IFTTT