മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ പരാജയമായിരുന്നു ഓപ്പണർമാരായ മുരളി വിജയും ശിഖർ ധവാനും ടീമിന് പുറത്തായി. അതേസമയം 18-കാരനായ പൃഥ്വി ഷായും ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ ഫോമിലുള്ള മായങ്ക് അഗർവാളും ടീമിലെത്തി. വിരാട് കോലി നായകനായ ടീമിൽ ഏഷ്യാ കപ്പിൽ ഇന്ത്യയെ നയിച്ച രോഹിത് ശർമയ്ക്ക് ഇടം ലഭിച്ചില്ല. അജിങ്ക്യ രഹാനെയാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. പൃഥ്വി ഷാ, മായങ്ക് അഗർവാൾ എന്നിവരെ കൂടാതെ ഹനുമ വിഹാരി, റിഷഭ് പന്ത്, മുഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ എന്നിവരും ടെസ്റ്റ് ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ലോകേഷ് രാഹുലിനൊപ്പം പൃഥ്വി ഷാ ഇന്നിങ്സ് ഓപ്പൺ ചെയ്യാനാണ് സാധ്യത. ഒക്ടോബർ നാലു മുതൽ രാജ്കോട്ടിലാണ് ആദ്യ ടെസ്റ്റ്. ഒക്ടോബർ 12-ന് ഹൈദരാബാദിൽ രണ്ടാം ടെസ്റ്റ് നടക്കും. പരിക്കേറ്റ ഹർദിക് പാണ്ഡ്യക്കും ഭുവനേശ്വർ കുമാറിനും വിശ്രമം അനുവദിച്ചിട്ടുണ്ട്. ഓസിസ് പര്യടനം മുന്നിൽ കണ്ട് ജസ്പ്രീത് ബുംറയ്ക്കും സെലക്ടർമാർ വിശ്രമം അനുവദിച്ചു. പരിക്കിന്റെ പിടിയിലുള്ള ഇഷാന്ത് ശർമയെ മാറ്റിനിർത്തുകയായിരുന്നു. ഇന്ത്യൻ ടീം - വിരാട് കോലി (ക്യാപ്റ്റൻ) കെ.എൽ രാഹുൽ, പൃഥ്വി ഷാ, മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), ഹനുമ വിഹാരി, റിഷഭ് പന്ത്, ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ. Content Highlights: dhawan dropped mayank agarwal mohammed siraj earn first call ups for windies tests
from mathrubhumi.latestnews.rssfeed https://ift.tt/2OoE5DK
via
IFTTT