റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രസർക്കാരിനെയും പ്രതിക്കൂട്ടിലാക്കി കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവരുന്നു. വിമാനത്തിന്റെ അമിതവില കുറച്ചുകിട്ടാൻ ചർച്ച നടത്തണമെന്ന് ഫയലിൽ എഴുതിയ തൽസ്ഥാനത്തുനിന്ന് മാറ്റി തീരുമാനവുമായി സർക്കാർ മുന്നോട്ടുപോയെന്നാണ് പുറത്ത് വരുന്ന വിവരം. പ്രതിരോധ മന്ത്രാലയ ജോയൻറ് സെക്രട്ടറി രാജീവ് വർമ്മയെയാണ് സ്ഥാനത്ത് നിന്ന് മാറ്റിയത്.
പോർവിമാന ശേഷിയിൽ റഫാലിനോട് കിടപിടിക്കുന്നതാണ് യൂറോ ഫൈറ്റർ. അവർ 20 ശതമാനം ഇളവ് നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. അതുകൊണ്ട് കരാർ ഉറപ്പിക്കുന്നതിനു മുമ്പ്, 20 ശതമാനം വില കുറക്കണമെന്ന് ഫ്രാൻസിനോട് ആവശ്യപ്പെടാൻ ഇന്ത്യക്ക് കഴിയും. ഇൗ സാധ്യത തേടണമെന്നായിരുന്നു ഫയലിലെ കുറിപ്പ്. എന്നാൽ, കുറിപ്പെഴുതി തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹം അവധിയിലായി. മുതിർന്ന ഉദ്യോഗസ്ഥ സ്മിത നാഗരാജ് ചുമതലയിൽ വന്നു. ഫയലിലെ നിർദേശം അങ്ങനെ മറികടന്നു. പ്രധാനമന്ത്രിയുടെ ഒാഫിസിൽനിന്നുള്ള പ്രത്യേക നിർദേശപ്രകാരമാണ് ഫയലിലെ കുറിപ്പ് തിരുത്തപ്പെട്ടതെന്ന് ആരോപണമുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാരിസ് യാത്രയിൽ 2015 ഏപ്രിൽ 14നാണ് 36 റഫാൽ പോർവിമാനങ്ങൾ ഫ്രാൻസിൽനിന്ന് നേരിട്ടു വാങ്ങുന്നതിന് ഫ്രഞ്ച് പ്രസിഡൻറ് ഫ്രാങ്സ്വ ഒലാൻഡുമൊത്ത് പ്രഖ്യാപനം ഉണ്ടായത്. 59,000 കോടി രൂപയുടെ ഇൗ ഇടപാടിന് പിന്നീട് മാത്രമാണ് ആഭ്യന്തരമായ അംഗീകാര നടപടികൾ ഉണ്ടായത്. ഒരു വർഷത്തിനുശേഷം 2016 സെപ്റ്റംബർ 16ന് രണ്ടിടത്തെയും പ്രതിരോധ മന്ത്രിമാർ കരാറിൽ ഒപ്പുവെച്ചു. ഓപ്പ്വേക്കുന്നതിനു മുൻപായി ഫയൽ നോക്കുന്ന സമയത്താണ് രാജീവ് വർമ്മ എതിർപ്പ് അറിയിച്ചത്.
യു.പി.എ സർക്കാറിന്റെ കാലത്ത് നേരിട്ടു വാങ്ങാൻ നിശ്ചയിച്ച 18 വിമാനങ്ങളേക്കാൾ വലിയ വിലവ്യത്യാസം പുതിയ കരാറിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഈ നിർദേശം അവഗണിച്ചത് വഴിയി 41,000 കോടിരൂപ അധികം നൽകിയാണ് 36 റഫാൽ വിമാനങ്ങൾ ഇന്ത്യ വാങ്ങിയത്. കോൺഗ്രസ് വക്താവ് ജയ്പാൽ റെഡ്ഡിയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ വാർത്താസമ്മേളനം നടത്തി പുറത്ത് വിട്ടത്.
from Anweshanam | The Latest News From India https://ift.tt/2zBql0w
via IFTTT