തിരുവനനന്തപുരം: ശബരിമല സ്‌ത്രീ പ്രവേശന വിഷയത്തില്‍ പ്രതികരണവുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ശബരിമലയിലെ സ്ത്രീ പ്രവേശന വിധി ചർച്ചയാകുന്നത് രസകരമായ രീതിയിലാണ്. ഇനിയിപ്പോ മുസ്ളീം സ്ത്രീകൾ അവകാശ സംരക്ഷണം ആവശ്യപ്പെട്ട് വന്നാൽ പിന്തുണയ്‌ക്കേണ്ടി വരില്ലേ എന്ന ആശങ്കകളുമായി പുരോഗമന ചേട്ടന്മാർ പുതിയ കാമ്പെയിൻ തുടങ്ങിയിട്ടുണ്ട്. ഈ ചേട്ടന്മാരുടെ ഇരട്ടത്താപ്പ് തന്നെയാണ് ഇന്ത്യയെ ഇന്ന് കാണുന്ന അവസ്ഥയിൽ കൊണ്ടെത്തിച്ചതെന്ന് സനല്‍ കുമാര്‍ അഭിപ്രായപ്പെട്ടു.
വിധി ന്യായമോ എന്നല്ല , വിധി ആരെയാണ്. ബാധിക്കുക എന്നുമല്ല , ഇനി ഇതിന്റെ ചുവടുപിടിച്ച് മറ്റു മതങ്ങളിൽ അവകാശപ്പോരാട്ടങ്ങൾ ഉണ്ടാകുമല്ലോ എന്നാണ് പുരോഗമനപരമായ ആശങ്കകൾ. ഇവർക്ക് മത വിശ്വാസമുണ്ടായിട്ടോ മറ്റു മതങ്ങളിൽ സ്ത്രീകൾക്ക് തുല്യ അവകാശം വേണ്ട എന്ന അഭിപ്രായം ഉണ്ടായിട്ടോ അല്ല ഇത് . അത്തരം അവകാശപ്പോരാട്ടങ്ങൾ ഉണ്ടായാൽ തങ്ങൾക്ക് അഭിപ്രായം തുപ്പാനും വിഴുങ്ങാനും പറ്റാത്ത തരത്തിൽ തൊണ്ടയിൽ കുടുങ്ങുമല്ലോ എന്ന പേടിയാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു.
from Anweshanam | The Latest News From India https://ift.tt/2xJcZ0y
via IFTTT