Breaking

Sunday, September 30, 2018

ഇന്ത്യയിൽ  അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള സാഹചര്യങ്ങള്‍ വഷളായെന്ന് പെന്‍ ഇന്റര്‍നാഷണല്‍

ന്യൂഡല്‍ഹി: ബിജെപി  സര്‍ക്കാരിന് കീഴില്‍ ഇന്ത്യയിൽ  അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള സാഹചര്യങ്ങള്‍ വഷളായെന്ന് എഴുത്തുകാരുടെ ആഗോള സംഘടനയായ പെന്‍ ഇന്റര്‍നാഷണല്‍. അക്രമം, വിചാരണയ്ക്ക് മുമ്പേ തടങ്കലില്‍ വെയ്ക്കുക, പൗരന്മാരില്‍ നിരീക്ഷണം നടത്തുക എന്നിവ വര്‍ധിച്ചെന്ന് സംഘടന കുറ്റപ്പെടുത്തുന്നു. അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ മോദിസര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന്  പുണെയില്‍വെച്ച് നടന്ന സംഘടനയുടെ 84-ാമത് സമ്മേളനത്തിൽ യോഗം ആവശ്യപ്പെട്ടു. 

'ഇന്ത്യ; അസഹിഷ്ണുതയുടെ കാലത്തും സത്യത്തിനായുള്ള പ്രവര്‍ത്തനം'എന്ന പേരിലൊരു റിപ്പോര്‍ട്ടും സമ്മേളനത്തില്‍ അവതരിപ്പിച്ചു. എഴുത്തുകാര്‍, മാധ്യമപ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, പണ്ഡിതര്‍ എന്നിവരുടെ എതിര്‍

എഴുത്തുകാരെയും മാധ്യമപ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തുകയോ ചിലസമയങ്ങളില്‍ വധിക്കുകയോ ചെയ്യുന്നുവെന്ന് സംഘടന പറയുന്നു. എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരുമുള്‍പ്പെടെയുള്ളവര്‍ക്ക് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് ഇന്ത്യയോട് പെന്‍ ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി ഇതിനായുള്ള നിയമങ്ങള്‍ മാറ്റണമെന്നും സംഘടന ആവശ്യപ്പെടുന്നു. ശബ്ദങ്ങള്‍ എങ്ങനെയാണ് അടിച്ചമര്‍ത്തപ്പെടുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭീഷണിപ്പെടുത്തല്‍, അധിക്ഷേപം, ഓണ്‍ലൈനില്‍കൂടിയുള്ള അപമാനിക്കല്‍, ശാരീരികമായി ആക്രമിക്കല്‍, കേസില്‍ പെടുത്തുക തുടങ്ങിയവയാണ് വിമത സ്വരം ഉയര്‍ത്തുന്നവര്‍ക്കെതിരെ ഉണ്ടാകുന്നതെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.



from Anweshanam | The Latest News From India https://ift.tt/2R8giGR
via IFTTT