Breaking

Saturday, September 29, 2018

സെര്‍വര്‍ തകരാര്‍; സംസ്ഥാനത്ത് ഇന്നും റേഷന്‍ മുടങ്ങി

തിരുവനനന്തപുരം: സെര്‍വര്‍ സംവിധാനം തകരാറിലായതിനെ തുടര്‍ന്ന് റേഷന്‍ വിതരണം വീണ്ടും മുടങ്ങി. സെര്‍വര്‍ തകരാര്‍ മൂലം ഇ പോസ് മെഷീനുകളുടെ പ്രവര്‍ത്തനം കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളിലായി തടസ്സപ്പെട്ടിരുന്നു. 

റേഷന്‍ വിവരങ്ങള്‍ പുതിയ സെര്‍വറിലേക്ക് മാറ്റുന്ന സാഹചര്യത്തിലാണ് വീണ്ടും തകരാറിലായത്. 

ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള വിഷന്‍ടെക് എന്ന സ്വകാര്യ സ്ഥാപനമാണ് ഇ പോസ് മെഷീനുകളുടെ സെര്‍വര്‍ നിയന്ത്രിച്ചിരുന്നു. എന്നാല്‍ സെര്‍വര്‍ തകരാര്‍ നിത്യസംഭവമായതോടെ നിയന്ത്രണം സ്‌റ്റേറ്റ് ഡാറ്റാ സെന്ററിന് കൈമാറി. ഈ സാഹചര്യത്തില്‍ പുതിയ സെര്‍വറിലേക്ക വിവരം കൈമാറുന്നതിനിടേയാണ് ഇന്നും റേഷന്‍ വിതരണം മുടങ്ങിയത്.



from Anweshanam | The Latest News From India https://ift.tt/2xUx1Vn
via IFTTT