Breaking

Saturday, September 29, 2018

പീഡന പരാതിയില്‍  പി. കെ. ശശിക്കെതിരെ കേസെടുക്കില്ലെന്ന് പോലീസ്

പാലക്കാട്: പീഡന പരാതിയില്‍ പി. കെ. ശശി എംഎല്‍എയ്ക്കെതിരെ കേസെടുക്കില്ലെന്ന് പോലീസ്. പെണ്‍കുട്ടിയോ ബന്ധുക്കളോ പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല. നേരിട്ട് കണ്ടിട്ടും പരാതിയുള്ളതായി പെണ്‍കുട്ടി പറഞ്ഞില്ലെന്നും പോലീസ് പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഷൊര്‍ണൂര്‍ ഡിവൈഎസ്പി റിപ്പോട്ട് നല്‍കി.

പീഡന ആരോപണത്തില്‍ പൊതുപ്രവര്‍ത്തകരില്‍നിന്ന് ഡിജിപിക്ക് പരാതി ലഭിച്ചപ്പോള്‍ത്തന്നെ അദ്ദേഹം അത് പാലക്കാട് എസ്പിക്ക് കൈമാറിയിരുന്നു. തുടര്‍ന്ന് എസ്പി ഷൊര്‍ണൂര്‍ ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല നല്‍കി. ഷൊര്‍ണൂര്‍ ഡിവൈഎസ്പി പെണ്‍കുട്ടിയുടെ മൊഴിയെടുക്കാന്‍ പോയപ്പോള്‍ തനിക്ക് ഇത്തരത്തിലുള്ള ഒരു പരാതി ഇല്ല എന്ന നിലപാടാണ് പെണ്‍കുട്ടി സ്വീകരിച്ചതെന്നാണ് പോലീസ് പറയുന്നത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി ഷൊര്‍ണൂര്‍ ഡിവൈഎസ്പി പാലക്കാട് എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കി. ഇത് ഡിജിപിക്ക് കൈമാറിയിരിക്കുകയാണ് ഇപ്പോള്‍. സംഭവത്തില്‍ പരാതിക്കാരില്ല. പരാതിയുണ്ടെന്ന് പറയപ്പെടുന്ന പെണ്‍കുട്ടിയില്‍നിന്ന് മൊഴിയെടുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു. ഒരുവിധത്തിലുള്ള പരാതിയും ഇല്ലാത്ത സാഹചര്യത്തില്‍ കേസെടുക്കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.



from Anweshanam | The Latest News From India https://ift.tt/2P4FBbe
via IFTTT