Breaking

Saturday, September 29, 2018

ശബരിമലയിലെ സ്ത്രീപ്രവേശനത്തിലും,വിവാഹേതരബന്ധം ക്രിമിനല്‍ കുറ്റമല്ലെന്നുമുള്ള സുപ്രീം കോടതിയുടെ വിധിയെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്

 ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിലും വിവാഹേതരബന്ധം ക്രിമിനല്‍ കുറ്റമല്ലെന്നുമുള്ള സുപ്രീം കോടതി വിധിയില്‍ നിലപാട് വ്യക്തമാക്ക് സിനിമാതാരം സന്തോഷ് പണ്ഡിറ്റ്. യഥാര്‍ത്ഥ ഭക്തന് ഈ വിധി കാരണം യാതൊരു വിധ മാനസിക ചാഞ്ചല്യം ഉണ്ടാവില്ല. കോടതിവിധിയെ ബഹുമാനിക്കുന്നുവെന്നും സന്തോഷ് പണ്ഡിറ്റ് വിശദമാക്കി. ഇതെല്ലാം രാഷ്ട്രീയമായ കടന്നു കയറ്റത്തിന്റെ തിക്താനുഭവം ആണ്. സ്വാമി ഭക്തര്‍ വ്യാകുലപ്പെടരുത്. തെറ്റ് ചെയ്യേണ്ടവര്‍ ചെയ്തു കൊണ്ടേയിരിക്കുമെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. ഇന്ത്യയില്‍ അധികം വൈകാതെ പാശ്ചാത്യ സംസ്‌കാരത്തിന്റെ അഴിഞ്ഞാട്ടം ഉണ്ടാവുമെന്നുള്ള ആശങ്കയും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കുന്നു. 

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഒരു ഭാര്യയ്ക്ക് ഭര്‍ത്താവില് വിശ്വാസം ഉണ്ടാവുകയും അത് പോലെ ഒരു ഭര്‍ത്താവിന് ഭാര്യയിലും വിശ്വാസവും സ്‌നേഹവും ഉണ്ടാവുകയും സ്വന്തം ആണെന്ന് വിചാരിച്ച് ജീവിച്ചാല്‍ സമാധാനമായ് ജീവിക്കാം.

ഈ വിധി വന്നാലും വന്നില്ലെങ്കിലും ഇത് ചെയ്യുന്നവര്‍ ചെയ്യും ചെയ്യരുതെന്ന് ഉറച്ച തീരുമാനം ഉള്ളവര്‍ ചെയ്യില്ല.

കോടതി അംഗീകരിച്ചു എന്നു വച്ചു മതില് ചാടാന്‍ പോയാല്‍ ചിലപ്പോള്‍ സദാചാരപോലീസുകാര്‍ തല്ലാം , പ്രശ്‌നം ഉണ്ടാക്കാം. അത് ഏവരും കരുതി ഇരിക്കുക.

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീം കോര്‍ട്ട് വിധി വന്നല്ലോ. കോടതി വിധിയെ ബഹുമാനിക്കുന്നു. എന്നാല് ആചാര അനുഷ്ടാനങ്ങളില് വിശ്വസിക്കുന്ന 
ഒരു യഥാര്‍ത്ഥ ഭക്തന് ഈ വിധി കാരണം യാതൊരു മാനസിക ചാഞ്ചല്യവും ഉണ്ടാവില്ല....തെറ്റ് ചെയ്യേണ്ടവര്‍ അത് ചെയ്തുകൊണ്ടേ ഇരിക്കും, അതിനെ പറ്റി ഒരു യഥാര്‍ത്ഥ ഭക്തന്‍ വ്യാകുലപ്പെടേണ്ട കാര്യം ഇല്ല . ഇതെല്ലാം രാഷ്ട്രീയമായ കടന്നു കയറ്റത്തിന്റെ തിക്താനുഭവം ...
സ്വാമി ഭക്തര്‍ വ്യാകുലപ്പെടരുത്..

അധികം വൈകാതെ ഇന്ത്യയിലും പാശ്ചാത്യ സംസ്‌കാരത്തിന്റെ അഴിഞ്ഞാട്ടം ഉണ്ടാകുമോ?

(വാല്‍കഷണം:- . നാളെ പുരുഷന്മാര്‍ പ്രസവിക്കണം എന്നുടെ പറഞ്ഞു വരുമോ.... സമത്വം വേണ്ടേ... വിവാഹ സമയത്ത് പുരുഷന്‍ താലി ചാര്‍ത്തുന്നതിന് പകരം സ്ത്രീ പുരുഷന് ചാര്‍ത്തുന്നതല്ലേ ഹീറോയിസം... ഇനി ധൈര്യമായ 'ചിന്ന വീട് ' സെറ്റപ്പ് നടത്താം എന്ന് ആരെങ്കിലും ചിന്തിച്ചാല്‍ തെറ്റു പറയുവാന്‍ പറ്റുമോ?പാവം അവിഹിത സീരിയലുകാര്‍ ... പുതിയ വിധി കാരണം മെഗാ സീരിയലുകളുടെ കഥ മൊത്തം മാറ്റി എഴുതേണ്ടി വരും.' കഷ്ടം' )



from Anweshanam | The Latest News From India https://ift.tt/2OjlCsj
via IFTTT