ഡെറാഡൂണ്‍: അശ്ലീല സൈറ്റുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. ഡെറാഡൂണില്‍ ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ കൂട്ട ബലാത്സംഗം ചെയ്ത കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്.
ആക്ടിങ് ചീഫ് ജസ്റ്റിസ് രാജീവ് ശര്‍മ്മ, ജസ്റ്റിസ് മനോജ് തിവാരിയും അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
സഹപാഠികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് അശ്ലീല വീഡിയോകള്‍ കണ്ടതിന് ശേഷമാണെന്ന് വിദ്യാര്‍ത്ഥികള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു. കുട്ടികളുടെ മനസിലേക്ക് മോശമായ ചിന്തകള്‍ കയറ്റിവിടുന്ന ഒരു പരിമിതികളുമില്ലാത്ത അശ്ലീല സൈറ്റുകള്‍ തടയുകയോ നിയന്ത്രണം ഏര്‍പ്പെടുത്തുകയോ വേണമെന്ന് കോടതി ആവശ്യപ്പെട്ടു.
from Anweshanam | The Latest News From India https://ift.tt/2QeXyEa
via IFTTT