Breaking

Sunday, September 30, 2018

എന്‍സിപിയില്‍ വീണ്ടും രാജി.... മോദി സ്തുതിയില്‍ പാര്‍ട്ടി വിട്ട് ജനറല്‍ സെക്രട്ടറി മുനാഫ് ഹക്കീം!!

മുംബൈ: ശരത് പവാറിന്റെ മോദി സ്തുതിയില്‍ പ്രതിഷേധിച്ച് എന്‍സിപിയില്‍ വീണ്ടും രാജി. ദേശീയ ജനറല്‍ സെക്രട്ടറി മുനാഫ് ഹക്കീമാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരിക്കുന്നത്. പവാറിന്റെ പ്രസ്താവനയെ പൊതുമധ്യത്തില്‍ ന്യായീകരിക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞത്. മഹാരാഷ്ട്ര ന്യൂനപക്ഷ കമ്മിഷന്റെ മുന്‍ ചെയര്‍മാനായിരുന്നു ഹക്കീം. കഴിഞ്ഞ ദിവസം പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളായ താരിഖ് അന്‍വര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു.

from Oneindia.in - thatsMalayalam News https://ift.tt/2DHzets
via IFTTT