Breaking

Sunday, September 30, 2018

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള  നിരക്ക്  വര്‍ധന എയര്‍ഇന്ത്യ പിന്‍വലിച്ചു

ദുബായ്: യുഎഇയില്‍നിന്നും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിരക്കില്‍ വര്‍ധന വരുത്തിയ തീരുമാനം എയര്‍ഇന്ത്യ പിന്‍വലിച്ചു. പ്രവാസികളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് തീരുമാനം പിന്‍വലിച്ചത്  . മൃതദേഹം കൊണ്ടുവരുന്നതില്‍ പഴയ നിരക്ക് തന്നെ തുടരുമെന്നും എയര്‍ഇന്ത്യ വൃത്തങ്ങള്‍ അറിയിച്ചു. 

മൃതദേഹം തൂക്കിനോക്കി നിരക്ക് ഈടാക്കരുതെന്ന പ്രവാസികളുടെ ആവശ്യം നിലവിലിരിക്കെയാണ് നിരക്ക് വര്‍ധനവ് ഉണ്ടായത്. കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് എയര്‍ ഇന്ത്യ വഴി കൊണ്ടുപോകുന്ന മൃതദേഹങ്ങള്‍ക്ക് വര്‍ധിപ്പിച്ച തുക നല്‍കേണ്ടി വന്നിരുന്നു.മൃതദേഹത്തോട് അനാദരവ് കാണിക്കുന്ന രീതിയില്‍ തൂക്കിനോക്കി നിരക്ക് ഈടാക്കുന്ന പ്രവണത നിര്‍ത്തി, പ്രായംനോക്കി നിശ്ചിത ഫീസ് ഈടാക്കണമെന്നായിരുന്നു പ്രവാസികളുടെ ആവശ്യം. ഇതുസംബന്ധിച്ച്‌ പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് യുഎഇയിലെ സാമൂഹികപ്രവര്‍ത്തകര്‍ നിവേദനം നല്‍കുകയും ചെയ്തു.



from Anweshanam | The Latest News From India https://ift.tt/2zGBxZP
via IFTTT