Breaking

Saturday, September 29, 2018

കാ​റ്റാ​ടി യ​ന്ത്ര​ ത​ട്ടി​പ്പ് കേസ്; സ​രി​ത​ നായരു​ടെ ജാ​മ്യ ഹ​ര്‍​ജി കോ​ട​തി ത​ള്ളി

തി​രു​വ​ന​ന്ത​പു​രം:​ കാ​റ്റാ​ടി യ​ന്ത്ര​ത്തി​ന്‍റെ വി​ത​ര​ണാ​വ​കാ​ശം ന​ല്‍​കാ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്തെ​ന്ന കേ​സി​ല്‍ സ​രി​ത എ​സ്.​നാ​യ​രു​ടെ ജാ​മ്യ ഹ​ര്‍​ജി കോ​ട​തി നി​ര​സി​ച്ചു. തി​രു​വ​ന​ന്ത​പു​രം അ​ഡി​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. 

കേസില്‍ തി​രു​വ​ന​ന്ത​പു​രം അ​ഡി​ഷ​ണ​ല്‍ ചീ​ഫ് ജു​ഡീ​ഷ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി സ​രി​ത​യ്ക്കെ​തി​രേ വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഈ ​കേ​സി​ലാ​ണ് ജാ​മ്യ​ത്തി​നു സ​രി​ത കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

009 ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​ശോ​ക് കു​മാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ലെം​സ് പ​വ​ര്‍ ആ​ന്‍​ഡ് ക​ണ​ക്‌ട് എ​ന്ന സ്ഥാ​പ​ന​ത്തി​ന് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ കാ​റ്റാ​ടി യ​ന്ത്ര​ങ്ങ​ളു​ടെ മൊ​ത്തം വി​ത​ര​ണ അ​വ​കാ​ശം ന​ല്‍​കാ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്തു. ഇ​തി​ലേ​ക്കാ​യി 4,50,000 രൂ​പ യൂ​ണി​യ​ന്‍ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ ശാ​ഖ​യി​ല്‍ അ​ശോ​ക് കു​മാ​ര്‍ നി​ക്ഷേ​പി​ക്കു​ക​യും ചെ​യ്തു. 

കാ​റ്റാ​ടി യ​ന്ത്ര​ങ്ങ​ള്‍ എ​ത്താ​താ​യ​പ്പോ​ള്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ ഒ​രു ക​മ്ബ​നി നി​ല​വി​ലി​ല്ലെ​ന്ന മ​ന​സി​ലാ​ക്കു​ക​യും ഇ​തേ തു​ട​ര്‍​ന്ന് പോ​ലീ​സി​ന് പ​രാ​തി ന​ല്‍​കു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ത​ട്ടി​പ്പ് പു​റ​ത്താ​കു​ന്ന​ത്.



from Anweshanam | The Latest News From India https://ift.tt/2DEstbL
via IFTTT