Breaking

Saturday, September 29, 2018

ഭൂചലനത്തിനു പിന്നാലെ ഇന്തോനേഷ്യയില്‍ സുനാമി

ജക്കാര്‍ത്ത: ശക്തമായ ഭൂചലനം ഉണ്ടായതിതിന് പിന്നാലെ ഇന്തോനേഷ്യന്‍ നഗരമായ പലുവില്‍ സുനാമിയുണ്ടായതായി റിപ്പോര്‍ട്ട്. സുലവേസി തീരത്തേക്ക് സുനാമി തിരമാലകള്‍ അടിക്കുന്ന ദൃശ്യങ്ങള്‍ ഇന്‍ഡോനേഷ്യന്‍ ടി.വി പുറത്തുവിട്ടു. 

രണ്ട് മീറ്റര്‍ ഉയരത്തില്‍ വരെ തിരമാലകള്‍ ഉയര്‍ന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. സുനാമിയില്‍ അഞ്ചുപേര്‍ മരിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഈ മരണങ്ങള്‍ സുനാമി മൂലമാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.

നേരത്തെ ഇന്തൊനീഷ്യന്‍ എജന്‍സി ഫോര്‍ മെറ്റീറോളജി, ക്ലൈമറ്റോളജി ആന്‍ഡ് ജിയോഫിസിക്‌സ് മൂന്നു മീറ്ററോളം ഉയരത്തില്‍ തിരമാലകളുണ്ടായേക്കാവുന്ന സൂനാമിക്കു മുന്നറിയിപ്പ് നല്‍കിയെങ്കിലും പിന്നീട് അത് പിന്‍വലിച്ചിരുന്നു.



from Anweshanam | The Latest News From India https://ift.tt/2DD1nBO
via IFTTT