Breaking

Sunday, September 30, 2018

ബ്രൂവറി അനുവദിച്ചതില്‍ ഒരു അഴിമതി ഉണ്ടായിട്ടില്ലെന്ന് എക്സൈസ് മന്ത്രി

തിരുവനന്തപുരം: മദ്യ നിരോധനമല്ല, മദ്യ വര്‍ജനമാണ് ഇടതുപക്ഷ സര്‍ക്കാരിന്‍റെ നയമെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. പുതിയ ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും അനുമതി നല്‍കിയത് ആ നയം അനുസരിച്ചാണെന്നും മന്ത്രി പറഞ്ഞു.ബ്രൂവറി അനുവദിച്ചതില്‍ ഒരു അഴിമതി ഉണ്ടായിട്ടില്ലെന്നും , പ്രതിപക്ഷ ആരോപണം തെറ്റാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തൃശൂരിലെ ബ്രൂവറി അനുമതി അപേക്ഷയില്‍ സ്ഥലം വ്യക്തമാക്കിയിട്ടുണ്ട്. ഇനി അപേക്ഷ കിട്ടിയാല്‍ മെറിറ്റ് നോക്കി പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.



from Anweshanam | The Latest News From India https://ift.tt/2y3Xbou
via IFTTT