Breaking

Sunday, September 30, 2018

ആവശ്യമുള്ളിടത്ത് മദ്യം കൊടുക്കുക എന്നതാണ് എല്‍ഡിഎഫ് നയമെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുുരം:  ആവശ്യമുള്ളിടത്ത് മദ്യം കൊടുക്കുക എന്നതാണ് എല്‍ഡിഎഫ് നയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. 
ബ്രുവറി അനുവദിക്കാനുള്ള തീരുമനം എല്‍ഡിഎഫ് നയത്തിന് വിരുദ്ധമല്ല.അബ്കാരി നയത്തിന് വിരുദ്ധമായും ഒന്നും ചെയ്തിട്ടില്ലെന്നും അദേഹം പറഞ്ഞു.

സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് കൊണ്ടുവരട്ടെയെന്നും അദ്ദേഹം പറഞ്ഞു. മാനദണ്ഡങ്ങള്‍ പാലിച്ചാണ് ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിച്ചിരിക്കുന്നത്. ഇതു വിവാദമാക്കുന്നതു നിക്ഷിപ്ത താല്‍പര്യം അനുസരിച്ചാണെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.



from Anweshanam | The Latest News From India https://ift.tt/2Rb1uaG
via IFTTT