Breaking

Sunday, September 30, 2018

വ്യാജ ട്വീറ്റ്: ടെസ്​ല സി.ഇ.ഒ എലോൺ മസ്​കിന്​ കമ്പനിയുടെ ചെയർമാൻ സ്ഥാനം നഷ്​ടമാകും

ടെസ്​ല സി.ഇ.ഒ എലോൺ മസ്​കിന്​ കമ്പനിയുടെ ചെയർമാൻ സ്ഥാനം നഷ്​ടമാകും. യു.എസ്​ സെക്യൂരിറ്റി കമ്മീഷനാണ്​ മസ്​കിനോട്​ ചെയർമാൻ സ്ഥാനത്ത്​ നിന്ന്​ മാറിനിൽക്കാൻ ആവശ്യപ്പെട്ടത്​. വ്യാജ ട്വീറ്റ് നൽകി തെറ്റിദ്ധാരണ ഉണ്ടാക്കിയതിനാണ് നടപടി.​ ടെസ്​ലക്കും  മസ്​കിനും 20 മില്യൺ ഡോളർ വീതം പിഴയും പിഴയും ചുമത്തിയിട്ടുണ്ട്. അതേസമയം, ചെയർമാൻ സ്ഥാനത്ത്​ നിന്ന്​ മാറിയാലും മസ്​കിന്​ സി.ഇ.ഒയായി തുടരാൻ സാധിക്കും. 

ആഗസ്​റ്റ്​ മാസത്തിലാണ്​ മസ്​കി​ന്റെ വിവാദ ട്വീറ്റ്​ പുറത്ത്​ വന്നത്​. ടെസ്​ലയെ ഒാഹരി വിപണിയിൽ നിന്ന്​ പിൻവലിച്ച്​ പൂർണമായും സ്വകാര്യ കമ്പനിയാക്കുകയാണെന്നായിരുന്നു മസ്​ക്​ ട്വീറ്റ്​ ചെയ്​തത്​. ട്വീറ്റ്​ പുറത്ത്​ വന്നതിനെ തുടർന്ന്​ ടെസ്​ലയുടെ ഒാഹരി വില വൻ തോതിൽ ഉയർന്നിരുന്നു. കമ്പനിയുടെ സഹ ഉടമകളുമായി ആലോചിക്കാതെയായിരുന്നു ടെസ്​ല സി.ഇ.ഒയുടെ ട്വീറ്റെന്ന്​ പിന്നീട്​ വ്യക്​തമാവുകയായിരുന്നു​. തുടർന്നാണ്​ അദ്ദേഹത്തി​ന്റെ ട്വീറ്റ്​ തെറ്റിദ്ധരിക്കുന്നതാണെന്ന നിലപാടുമായി യു.എസ്​ സെക്യൂരിറ്റി എക്​സ്​ചേഞ്ച്​ കമീഷ​ൻ രംഗത്തെത്തിയത്​.



from Anweshanam | The Latest News From India https://ift.tt/2zGBr4p
via IFTTT