Breaking

Sunday, September 30, 2018

ശബരിമലയെ തകര്‍ക്കാനുള്ള സിപിഎം അജണ്ടയാണ് അരങ്ങേറുന്നതെന്ന് പി.എസ്. ശ്രീധരന്‍പിള്ള

 തിരുവനന്തപുരം: സുപ്രീം കോടതി വിധിയ്ക്കു പിന്നാലെ ശബരിമലയെ തകര്‍ക്കാനുള്ള സിപിഎം അജണ്ടയാണ് അരങ്ങേറുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി.എസ്. ശ്രീധരന്‍പിള്ള. സുപ്രീം കോടതി ഉത്തരവിനെതിരേ പുനഃപരിശോധനാ ഹര്‍ജി അടക്കമുള്ള സാധ്യതകള്‍ നിലനില്‍ക്കെ   സ്ത്രീ പ്രവേശനത്തില്‍ തിടുക്കത്തില്‍ തീരുമാനം എടുക്കേണ്ടതില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സ്ത്രീ പ്രവേശനത്തെ കേന്ദ്ര സര്‍ക്കാര്‍ അനുകൂലിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറുകയും ചെയ്തു.



from Anweshanam | The Latest News From India https://ift.tt/2y0DH49
via IFTTT