Breaking

Sunday, September 30, 2018

നിഴൽ മന്ത്രിസഭ കൂടുതൽ ജനകീയമാക്കാൻ പരിശീലനപരിപാടി; നിഴൽ നിയമസഭക്കായി അരങ്ങൊരുങ്ങുന്നു

ജനാധിപത്യത്തെ ശ്രേഷ്‌ഠമാക്കുന്നതിനായി ആരംഭിച്ചിട്ടുള്ള നിഴൽ മന്ത്രിസഭ  കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി പാലക്കാട് ധോണിയിൽ രണ്ട് ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കേരള നിഴല്‍ മന്ത്രിസഭയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കേരളത്തില്‍ നിഴല്‍ നിയമസഭ രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് പരിശീലനപരിപാടി. കേരളാ നിഴൽ മന്ത്രിസഭയുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. 

ഒക്ടോബര്‍ 6, 7 തിയതിയിൽ പാലക്കാട് ധോണിക്ക് സമീപമുള്ള സ്റ്റാർട്ട് അനിമേഷൻ സെന്ററിൽ വെച്ചാണ് ക്യാമ്പ് നടക്കുന്നത്. സാധാരണ ജനങ്ങൾക്ക് ഭരണ രീതികളെക്കുറിച്ച് പരിചയമുണ്ടാക്കുന്നതിനും സർക്കാർ പ്രവർത്തനങ്ങളെ കുറിച്ച് അറിവ് നൽകുന്നതിനും വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പ്രവേശനം സൗജന്യമാണ്.

സര്‍ക്കാര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തന രീതി, സോഷ്യല്‍ ഓഡിറ്റ്‌, വിവരാവകാശ നിയമം എന്നിവയില്‍ പ്രത്യേക പരിശീലന പരിപാടികൾ സംഘടിപ്പിക്കും. പിണറായി വിജയൻ സർക്കാരിന്റെ പ്രകടന പത്രികയും രണ്ട് വർഷത്തെ പുരോഗതി കാണിച്ച് സർക്കാർ പുറത്തിറക്കിയ പ്രോഗ്രസ്സ് റിപ്പോർട്ടും ചർച്ച ചെയ്യും.

പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ഒക്ടോബർ 4 ന് മുൻപായി ശ്രീമതി ജയശ്രീ ചാത്തനത്തിനെ ബന്ധപ്പെടുക: 9446871479 



from Anweshanam | The Latest News From India https://ift.tt/2OonvnC
via IFTTT