Breaking

Saturday, September 29, 2018

ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നു :അഞ്ചുകോടി ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍  ചോര്‍ന്നു

വാഷിങ്ടണ്‍:ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതായി സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബെര്‍ഗ്.  അഞ്ചുകോടി ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായാണ് വിവരം .ഇതില്‍ ഇന്ത്യയിലെ നല്ലൊരു വിഭാഗം ഉപയോക്താക്കളുടേയും വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടാകാമെന്നാണ് കരുതപ്പെടുന്നത് . അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും സക്കര്‍ബെര്‍ഗ്  അറിയിച്ചു .

പ്രൈവസി ഫീച്ചറിലെ സുരക്ഷാ പാളിച്ച കണ്ടെത്തിയാണ് ഹാക്കര്‍മാര്‍ വ്യക്തിഗത വിവരങ്ങളിലേക്ക് നുഴഞ്ഞു കയറിയത്. മറ്റുള്ളവര്‍ നമ്മുടെ ഫെയ്‌സ്ബുക്ക്  പ്രൊഫൈല്‍ എങ്ങനെ കാണുന്നുവെന്ന് നോക്കാനുള്ള ഫീച്ചറിലാണ് സുരക്ഷാ പാളിച്ചയുണ്ടായതെന്നും സക്കര്‍ബെര്‍ഗ് പറഞ്ഞു.ഏതൊക്കെ രാജ്യത്തുനിന്നുള്ളവരുടെ അക്കൗണ്ടുകളിലാണ് നുഴഞ്ഞു കയറ്റമുണ്ടായതെന്ന വിവരം കമ്പനി പുറത്തുവിട്ടിട്ടില്ല. 200 കോടി ഉപയോക്താക്കളില്‍ 27 കോടി ഉപയോക്താക്കള്‍ ഫെയ്‌സ്ബുക്കിന് ഇന്ത്യയില്‍ നിന്നു മാത്രമുണ്ട്. ഇന്ത്യക്കാര്‍ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇന്ത്യയിലെ ഫെയ്‌സ്ബുക്ക് മേധാവിയും പ്രതികരിച്ചില്ല. 

കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് അക്കൗണ്ടുകളില്‍ നുഴഞ്ഞു കയറിയതായി ഫെയ്‌സ്ബുക്ക് സാങ്കേതിക വിദഗ്ധര്‍  കണ്ടെത്തിയത്. സുരക്ഷാ വീഴ്ച കണ്ടെത്തിയ മറ്റ് നാല് കോടി അക്കൗണ്ടുകള്‍ ഉടന്‍ സുരക്ഷിതമാക്കാനുള്ള നടപടികള്‍ കമ്പനി സ്വീകരിക്കുകയായിരുന്നു. ഈ സൈബര്‍ ആക്രമണത്തിന് പിന്നിലെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
 



from Anweshanam | The Latest News From India https://ift.tt/2N8OT4n
via IFTTT