ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശനത്തിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. പത്തിനും അമ്പതിനും ഇടയ്ക്കുള്ള സ്ത്രീകളെയും ശബരിമലയിൽ പ്രവേശിപ്പിക്കണമെന്ന ഹർജിയിലാണ് വിധി പറയുക. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ചിൽ നാല് വിധികളാണ് ജഡ്ജിമാര്‍ പറയുക. ഭരണഘടന ബെഞ്ചിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് എ.എം.ഖാൻവിൽക്കറും ചേർന്ന് ഒരു വിധി പറയും. ജസ്റ്റിസ് റോഹിന്‍ടണ്‍ നരിമാന്‍, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരുടെ പ്രത്യേക വിധിയും ഉണ്ടാകും. രാവിലെ പത്തര മണിക്കാണ് രാജ്യം ഉറ്റുനോക്കുന്ന വിധി.
ശബരിമല സന്നിധാനത്ത് 10 നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് യംങ് ലോയേഴ്സ് അസോസിയേഷൻ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ച് വിധി പറയുക. ഇതിന് പുറമെ ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് കേരള ഹിന്ദു പൊതു ആരാധനാലയ ചട്ടം മൂന്ന് ബി മൗലികാവകാശങ്ങളുടെ ലംഘനമാണോയെന്നും, നിലവിലെ നിയന്ത്രണം ശരിവെച്ച 1991 ലെ ഹൈക്കോടതി വിധിക്കെതിരെ അന്ന് അപ്പീല്‍ നല്‍കാത്ത സാഹചര്യത്തില്‍ ഇപ്പോഴത്തെ റൂട്ട് ഹര്‍ജിക്ക് നിയമസാധ്യതയുണ്ടോ എന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിശോധിച്ച ശേഷമാണ് കോടതി വിധി പ്രസ്താവനയ്ക്ക് തയ്യാറെടുക്കുന്നത്.
ആര്‍ത്തവത്തിന്റെ പേരില്‍ പ്രവേശനം വിലക്കിയത് ഭരണഘടനാ വിരുദ്ധമാണോയെന്ന് കോടതി പരിശോധിക്കും. പ്രായഭേദമന്യേയുള്ള സ്ത്രീ പ്രവേശനത്തെ സംസ്ഥാന സര്‍ക്കാര്‍ പിന്തുണച്ചപ്പോള്‍ നിലവിലെ ആചാരങ്ങള്‍ തുടരണമെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാട്. ക്ഷേത്രം തന്ത്രിയും പ്രവേശനത്തെ എതിർത്തു.
പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ശബരിമല ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാത്തത് തുല്യത, വിവേചനം ഇല്ലാതാക്കല്‍ മതസ്വാതന്ത്ര്യം എന്നീ ഭരണഘടനാ ചട്ടങ്ങളുടെ ലംഘനമാണോ, സ്ത്രീകള്‍ക്ക് പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് അനുവാര്യമായ മതാചാരമാണോ എന്നതുള്‍പ്പെടെയുള്ള വിഷയങ്ങളാണ് ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്.
ശബരിമല ഭക്തരെ പ്രത്യേക വിഭാഗമായി പരിഗണിച്ചാല്‍ സ്ത്രീപ്രവേശനത്തിനുള്ള നിയന്ത്രണം നിലനില്‍ക്കുമോയെന്നും, ഒരു പൊതു ആരാധനാലയത്തിന് ധാര്‍മ്മികതയുടെ പേരില്‍ സ്ത്രീപ്രവേശനത്തിന് വിലക്കേര്‍പ്പെടുത്താന്‍ കഴിയുമോയെന്നും കോടതി പരിഗണിക്കും.
from Anweshanam | The Latest News From India https://ift.tt/2DzX8XN
via IFTTT