പി കെ ശശി എംഎൽഎക്ക് എതിരായ ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡന പരാതിയിൽ പി കെ ശശിക്കെതിരെ നടപടിയാവശ്യപ്പെട്ടുള്ള പാർട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും. പികെ ശശിക്കെതിരെ ഡിവൈഎഫ്ഐ നേതാവുകൂടിയായ പെൺകുട്ടിയുടെ പരാതിയിൽ കഴമ്പുണ്ടെന്നാണ് പാർട്ടി അന്വേഷണ കമ്മീഷന്‍റെ കണ്ടെത്തൽ. പെൺകുട്ടിയുടെ മൊഴി വിശ്വസനീയമാണ് എന്നാണ് കമ്മീഷന്റെ കണ്ടെത്തൽ.
രണ്ട് ഡിവൈഎഫഐ ജില്ലാ നേതാക്കൾക്ക് എതിരെയും നടപടിക്ക് ശുപാർശയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പരാതി ഒതുക്കാൻ ശ്രമിച്ചതിനാണ് ഡിവൈഎഫ്ഐ ജില്ലാ നേതാക്കൾക്ക് എതിരെ നടപടിക്ക് ശുപാർശ ചെയ്തിരിക്കുന്നത്. തനിക്കെതിരെ ഗൂഡലോചന നടന്നു എന്ന ശശിയുടെ പരാതി സംഘടനാ തലത്തിൽ അന്വേഷിക്കാനും പാര്‍ട്ടിക്ക് ശുപാര്‍ശ ലഭിച്ചിട്ടുണ്ട്.
ഷൊര്‍ണൂര്‍ എംഎല്‍എയായ പികെ ശശിക്കെതിരെ ഡിവൈഎഫ്ഐ വനിതാ നേതാവ് നൽകിയ പരാതി പരിഗണിക്കാത്തതിനെ തുടർന്ന് വീണ്ടും നൽകിയ പരാതിയിലാണ് പാർട്ടി അന്വേഷണ കമ്മീഷനെ വെച്ചത്. എംഎല്‍എ അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി. ഡിവൈഎഫ്ഐ സമ്മേളനത്തിനിടെ ലൈംഗിക ചുവയോടെ സംസാരിക്കുകയും വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നും പരാതിയിലുണ്ട്.
from Anweshanam | The Latest News From India https://ift.tt/2zATSrd
via IFTTT