Breaking

Friday, September 28, 2018

പശ്ചിമേഷ്യയില്‍ നേരത്തെ സജ്ജമാക്കിയ മിസൈല്‍ പ്രതിരോധ സംവിധാനം അമേരിക്ക മാറ്റി സ്ഥാപിക്കുന്നു

റിയാദ്: പശ്ചിമേഷ്യയിലെ മിസൈല്‍ പ്രതിരോധ സംവിധാനം അമേരിക്ക മാറ്റി സ്ഥാപിക്കുന്നു. നേരത്തെ സജ്ജമാക്കിയ നാലിടങ്ങളിലെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ അവിടെനിന്നു മാറ്റി പുതിയ കേന്ദ്രങ്ങളില്‍ ഉപയോഗിക്കാനാണ് അമേരിക്ക ശ്രമം ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

കുവൈത്തില്‍നിന്നുള്ള രണ്ടും ജോര്‍ദാന്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലുള്ള ഓരോ മിസൈല്‍ പ്രതിരോധ സംവിധാനമായ അമേരിക്കന്‍ പാട്രിയറ്റ് മിസൈലുകളാണ് അമേരിക്ക പിന്‍വലിക്കുന്നത്. എന്നാല്‍ ഇത് ഏതു ഭാഗത്തേക്കാണ് പുതുതായി സ്ഥാപിക്കുന്നതെന്നോ മറ്റു കൂടുതല്‍ വിവരങ്ങളോ ലഭ്യമല്ല. ഇവിടെനിന്ന് എടുത്തുമാറ്റുന്ന മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ കൂടുതല്‍ നവീകരണത്തിനു ശേഷമായിരിക്കും പുതിയ കേന്ദ്രങ്ങളിലേക്കു മാറ്റുക. 

ഇറാനുമായി തുറന്ന ഏറ്റുമുട്ടലിന് അമേരിക്ക തുനിയുമ്ബോള്‍ തന്നെയാണ് പശ്ചിമേഷ്യയിലെ വിവിധ കേന്ദ്രങ്ങളില്‍ ഭീഷണി നേരിടാന്‍ സജ്ജമാക്കിയ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളില്‍ അമേരിക്ക മാറ്റം വരുത്തുന്നത്.

പശ്ചിമേഷ്യയിലെ ഇറാനില്‍ നിന്നുള്ള ഭീഷണിക്ക് പുറമെ റഷ്യയില്‍നിന്നും ചൈനയില്‍നിന്നുമുള്ള പുതിയ ഭീഷണികളെയും മറികടക്കാനാണ് പുതിയ നീക്കം. 
 



from Anweshanam | The Latest News From India https://ift.tt/2QbnQHu
via IFTTT