Breaking

Thursday, September 27, 2018

പരസ്പര സ്പര്‍ശനത്തിലുടെയും ചുംബനത്തിലുടെയും ഒട്ടേറെ ഗുണങ്ങളുണ്ടെന്ന് ഗവേഷകര്‍

നിങ്ങള്‍ ആരെയെങ്കിലും ഗാഢമായി ചുംബിക്കുമ്പോള്‍ എട്ടു കോടി ബാക്ടീരിയകള്‍വരെ അവരിലേക്കെത്തുന്നുവെന്ന് ഗവേഷണഫലങ്ങള്‍ പറയുന്നു. ഇതുകേട്ട് നെറ്റി ചുളിക്കാന്‍ വരട്ടെ. ഇത് ഒരു പ്രതിരോധകുത്തിവെപ്പുപോലെ ഗുണകരമാണെന്നാണ് കണ്ടെത്തല്‍. പുതുതായെത്തുന്ന ബാക്ടീരിയകള്‍ ശരീരത്തിന് പ്രതിരോധം നല്‍കും. ശരീരത്തില്‍ കടന്നുകൂടാന്‍ സാധ്യതയുള്ള ബാക്ടീരിയകളെ കൈകാര്യം ചെയ്യാന്‍  പ്രതിരോധ സംവിധാനത്തെ പ്രാപ്തമാക്കാന്‍ ഇതുവഴി സാധിക്കും. 

ഇതുപോലെ സ്പര്‍ശനത്തിനും ചുംബനത്തിനും ധാരാളം മാനസിക-ശാരീരിക ഗുണഫലങ്ങളുണ്ടെന്ന് ഒട്ടേറെ ഗവേഷണങ്ങള്‍ പറയുന്നു. കുട്ടികള്‍ക്ക് മാതാപിതാക്കളുടെ ആശ്ലേഷവും സ്പര്‍ശവും ആവശ്യത്തിന് ലഭിക്കമെന്നതാണ് അതിലൊന്ന്. ആവശ്യത്തിന് സ്നേഹസ്പര്‍ശമേല്‍ക്കാത്ത കുട്ടികള്‍ സമൂഹവുമായി ഇടപഴകുന്നതില്‍ പിന്നാക്കമായിരിക്കും.

സ്പര്‍ശം മസ്തിഷ്‌കത്തിന്റെ ചില മേഖലകളെ ക്രിയാത്മകമാക്കുമെന്നതാണ് ഇതിനുപിന്നിലെ കാരണം. ഇതുവഴി നമ്മുടെ ചിന്തയെ സ്പര്‍ശം സ്വാധിനീക്കും. 2011ല്‍ സയന്‍സ് ഡയറക്ടില്‍ വന്ന പഠനത്തില്‍ ഫലപ്രദമായി സ്പര്‍ശം മസ്തിഷ്‌കത്തിന്റെ ഓര്‍ബിറ്റോഫ്രോണ്ടല്‍ കോര്‍ട്ടക്സില്‍ വരുത്തുന്ന വൈകാരികമായതും പൊതുപെരുമാറ്റത്തെ സംബന്ധിക്കുന്നതുമായ മാറ്റങ്ങളെക്കുറിച്ച് പറയുന്നു. അറിവ് ശേഖരിക്കുന്നതും തീരുമാനങ്ങളെടുക്കുന്നതുമടക്കമുള്ള ധര്‍മങ്ങള്‍ നിര്‍വഹിക്കുന്ന മസ്തിഷ്‌കഭാഗമാണ് ഓര്‍ബിറ്റോഫ്രോണ്ടല്‍ കോര്‍ട്ടക്സ്.

ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതില്‍ സ്ത്രീകളെ സംബന്ധിച്ച് പ്രണയപൂര്‍വമുള്ള ചുംബനത്തിന് പ്രധാന സ്ഥാനമുണ്ടെന്നാണ് മറ്റൊരു പഠനം വെളിപ്പെടുത്തുന്നത്. ഓക്സ്ഫഡ് സര്‍വകലാശാലയിലെ സോഷ്യല്‍ ആന്‍ഡ് ന്യൂറോസയന്‍സ് ഗവേഷണവിഭാഗത്തിന്റെതാണ് ഈ കണ്ടെത്തല്‍. കൂടുതല്‍തവണ ചുംബിക്കുന്നവര്‍ അവരുടെ ബന്ധങ്ങളില്‍ സംതൃപ്തരും സന്തോഷവാന്മാരുമാണത്രേ.

ആംസ്റ്റര്‍ഡാമിലെ വിയു സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ സ്പര്‍ശം നിലനില്‍പ്പിനെക്കുറിച്ചുള്ള ഒരാളുടെ ഭയം ഇല്ലാതാക്കാന്‍ സഹായിക്കുമെന്ന് പറയുന്നു. ആത്മവിശ്വാസം കുറഞ്ഞവര്‍ക്ക് ഇത് ഔഷധത്തിന്റെ ഗുണം ചെയ്യും. ടെഡ്ഡി ബെയര്‍ പോലെ ജീവനില്ലാത്ത വസ്തുക്കളുടെ സ്പര്‍ശിക്കുന്നതുപോലും ഭയം  ഇല്ലാതാക്കുമെന്നാണ് യുവി സര്‍വകലാശാലയിലെ ഗവേഷകനായ സാന്‍ഡേര്‍ കൂലെയുടെ അഭിപ്രായം. 



from Anweshanam | The Latest News From Health https://ift.tt/2DwlgKE
via IFTTT